വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്‌സാപ്പ് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം


ജില്ലാ കളക്ടര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

Photo: facebook.com/wayanadWE

കല്പറ്റ: ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്.

ജില്ലാ കളക്ടര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സംഭവത്തില്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താന്‍ കഴിയൂവെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കളക്ടറുടെ പേരില്‍ പണം ചോദിച്ച് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.



Content Highlights: wayanad collector's fb post about her fake whatsapp account and cheating attempt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented