പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പാലക്കാട്: വാളയാര്‍ കേസിലെ രണ്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഷിബു, വി. മധു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. മറ്റൊരു പ്രതി എം. മധുവിന് ജാമ്യത്തില്‍ തുടരാം.
ഹൈക്കോടതി ഉത്തരവനുസരിച്ചാണ് വാളയാര്‍ കേസിലെ പ്രതികള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരായത്. കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, പുനര്‍വിചാരണയ്ക്കും ഉത്തരവിട്ടിരുന്നു. പ്രതികള്‍ വിചാരണ കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്ന് പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരായത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തത്. എം. മധുവിന് ഹൈക്കോടതിയില്‍നിന്ന് നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ ഇയാള്‍ക്ക് ജാമ്യത്തില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, കേസില്‍ തുടരന്വേഷണം നടത്താനായി ക്രൈംബ്രാഞ്ച് എസ്.പി. എ.എസ്. രാജു വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. റിമാന്‍ഡ് ചെയ്ത പ്രതികളും കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് അപേക്ഷകളും ജനുവരി 22-ന് പരിഗണിക്കും.
Content Highlights: walayar case two accused send to judicial custody remand by palakkad pocso court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..