പ്രതീകാത്മകചിത്രം| Photo: Mathrubhumi
പാലക്കാട്: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി എം.ജെ. സോജനെതിരേ ക്രിമിനല്‍ കേസെടുക്കാമെന്ന് കോടതി. വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തിലാണ് സോജനെതിരേ കേസെടുക്കാന്‍ പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടത്.
2019-ല്‍ വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടതിന് പിന്നാലെയായിരുന്നു സോജന്റെ വിവാദപരാമര്‍ശം. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതല്ലെന്നും ഉഭയസമ്മതത്തോടെ നടന്ന ലൈംഗികബന്ധമാണെന്നുമായിരുന്നു എം.ജെ. സോജന്‍ അന്ന് പ്രതികരിച്ചത്. ഇതിനെതിരേ പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ വാളയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
നിലവില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി.യാണ് എം.ജെ. സോജന്‍. വാളയാര്‍ കേസില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടും സോജന് സ്ഥാനക്കയറ്റം നല്‍കിയതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Content Highlights: walayar case palakkad pocso court order against mj sojan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..