CBI | Screengrab: Mathrubhumi News
തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തു. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് കേസില്‍ അന്വേഷണം ഏറ്റെടുത്തത്. പാലക്കാട് പോക്സോ കോടതിയില്‍ രണ്ട് എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തു.
രണ്ട് പെണ്‍കുട്ടികളുടെ മരണവും രണ്ട് എഫ്.ഐ.ആറുകളായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്. ഇതോടൊപ്പം കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സി.ബി.ഐ. പോക്സോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വാളയാര്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തത്. കേസ് ഉടന്‍ സി.ബി.ഐ. ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന് സി.ബി.ഐ.ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകളും കൈമാറണമെന്ന് സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: walayar case cbi took investigation and registered fir in palakkad pocso court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..