വൈത്തിരിയിലെ ബലാത്സംഗക്കേസ്: പിടിയിലായവരിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം


പിടിയിലായ പ്രതികൾ

കല്പറ്റ: ജോലി വാഗ്‌ദാനംചെയ്ത്‌ തമിഴ്‌ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്.

പേരാമ്പ്ര കാപ്പുമ്മൽവീട് മുജീബ് റഹ്മാൻ (റിയാസ്- 32), വടകര വില്യാപ്പിള്ളി ഉറൂളി വീട്ടിൽ ഷാജഹാൻ (42), തമിഴ്നാട് തിരുപ്പൂർ ചാമുണ്ഡിപുരം മാരിയമ്മൻകോവിൽ ശരണ്യ (33), തിരുവനന്തപുരം പാറശാല ചെറുവള്ളി വിളാകം ഭദ്ര (മഞ്ജു-38), ലക്കിടി തളിപ്പുഴ പറമ്പിൽവീട് മാമ്പറ്റ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടൻ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ മുജീബ് റഹ്മാന്റെ പേരിൽ അനാശാസ്യത്തിന് നേരത്തേ കേസുണ്ടായിരുന്നെന്നും ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.



വൈത്തിരിയിലെ കേസിന്റെയും മുഖ്യ ആസൂത്രകൻ മുജീബ് റഹ്മാനാണ്. ലാബ് ടെക്നീഷ്യൻ ജോലി വാഗ്ദാനംചെയ്താണ് യുവതിയെ കേരളത്തിലെത്തിച്ചത്. ശരണ്യയാണ് യുവതിയെ മുജീബിന് പരിചയപ്പെടുത്തി കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാളായ ഷാജഹാൻ ഡോക്ടറാണന്നാണ് യുവതിയോട് പറഞ്ഞത്. കഴിഞ്ഞ അഞ്ചിന്‌ വൈത്തിരി, ലക്കിടി എന്നിവിടങ്ങളിൽ റിസോർട്ടിൽ താമസിപ്പിച്ച്‌ ബലാത്സംഗം ചെയ്തെന്നാണ്‌ പരാതി. മേപ്പാടി സ്വദേശി ഷാനവാസും അനസും മേൽനോട്ടം വഹിക്കുന്ന റിസോർട്ടുകളിൽ എത്തിച്ച്‌ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

കേസിൽ രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. കല്പറ്റ ഡിവൈ.എസ്‌.പി.ക്കാണ്‌ അന്വേഷണച്ചുമതല.

Content Highlights: vythiri rape case-Some of those arrested are linked to racket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented