പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. ടി. പി. ഹരീന്ദ്രൻ | Photo: Mathrubhumi, Screengrab/Mathrubhumi News
കണ്ണൂര്‍: മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ അസഭ്യം പറഞ്ഞതിന് മുന്‍ സി.എം.പി. നേതാവും അഭിഭാഷകനുമായ ടി.പി.ഹരീന്ദ്രനെതിരേ കേസെടുത്തു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ പരാതിയില്‍ തലശ്ശേരി പോലീസാണ് കേസെടുത്തത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ഹരീന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ വലിയ വിവാദമായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നായിരുന്നു ഹരീന്ദ്രന്റെ ആരോപണം. രാഷ്ട്രീയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ കൊടുക്കല്‍-വാങ്ങലുകളുടെ ഭാഗമായാണ് ഈ സംഭവമെന്നും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഹരീന്ദ്രന്റെ ആരോപണങ്ങള്‍ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം തുടക്കത്തില്‍തന്നെ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് പി.കെ. കുഞ്ഞാലിക്കുട്ടിയും സംഭവത്തില്‍ രൂക്ഷമായ പ്രതികരണം നടത്തി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: vulgar word against pk kunhalikutty police registered case against adv tp hareendran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..