
റിഫ മെഹ്നു, മാതാപിതാക്കളായ റാഷിദും ഷെറീനയും | Photo: facebook.com/RifaMehnu919 & Mathrubhumi
കാക്കൂര്‍(കോഴിക്കോട്): ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ കാക്കൂര്‍ പാവണ്ടൂരിലെ കുടുംബത്തിന് നോവിന് പെരുന്നാള്‍ കാലം. മരണം സംഭവിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുപോലും ചിരിച്ച മുഖത്തോടെ തങ്ങളോട് സംസാരിച്ച മകളുടെ മുഖമാണ് പിതാവ് റാഷിദിന്റെയും മാതാവ് ഷെറീനയുടെയും മനസ്സില്‍ ഇന്നുമുള്ളത്. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ എന്തു സംഭവിച്ചു എന്നതിന്റെ സത്യാവസ്ഥ പുറത്തെത്തിക്കാന്‍ നിലവിലെ പോലീസ് അന്വേഷണത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നു.
ഭര്‍ത്താവ് മെഹ്നാസിനൊപ്പം താമസിച്ചിരുന്ന റിഫയുടെ മരണത്തിനുപിന്നിലെ ദുരൂഹത കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കുടുംബം പരാതിനല്‍കിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും മെഹ്നാസിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
നാട്ടിലുള്ളപ്പോള്‍ മെഹ്നാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാരണം വാടകവീടുകള്‍ പലപ്പോഴും മാറേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. റിഫയെ മെഹ്നാസ് തങ്ങളുടെ മുമ്പില്‍വെച്ചുപോലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാള്‍ ലഹരി ഉപയോഗിക്കാറുള്ളതായും കുടുംബം നല്കിയ പരാതിയില്‍ പറയുന്നു.
ദുബായില്‍നിന്നും റിഫയുടെ മൃതദേഹത്തെ അനുഗമിച്ചു നാട്ടിലെത്തിയ മെഹ്നാസ് കബറടക്കത്തിനുശേഷം അന്നുതന്നെ റിഫയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളുമായി സ്വദേശമായ കാസര്‍കോട്ടേക്ക് പോയതിലും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് ഇതുവരെയും മകനെപ്പോലും അന്വേഷിച്ചിട്ടില്ലെന്നും പറയുന്നു.
സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായാണ് രണ്ടു വയസ്സുള്ള മകനെപ്പോലും നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി റിഫ ദുബായില്‍ ജോലിക്കായി പോകുന്നത്. നാട്ടിലേക്ക് വിളിക്കുമ്പോഴെല്ലാം മാതാപിതാക്കളോട് ഇക്കാര്യത്തെക്കുറിച്ച് പറയാറുള്ളതായും ഇവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് റാഷിദും ഷെറീനയുമുള്ളത്.
റിഫയുടെ കുടുംബം മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ടു
റിഫയുടെ മാതാപിതാക്കളായ റാഷിദും ഷെറീനയും സഹോദരന് റിജുനും മന്ത്രി എ.കെ. ശശീന്ദ്രനെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍വെച്ച് നേരില്‍ക്കണ്ടു. മകളുടെ മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നും നിലവിലെ പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കുടുംബം അറിയിച്ചു. നീതിലഭിക്കാന്വേണ്ടിയുള്ള എല്ലാ സഹായവും ചെയ്യുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..