സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു, പോലീസുകാരിയെ മര്‍ദിച്ചു; വ്‌ളോഗര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റില്‍


കഴിഞ്ഞദിവസം രാത്രി സിറ്റി പാര്‍ക്ക് ജങ്ഷന് സമീപത്താണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്‌കൂട്ടറിലിടിച്ചത്.

Photo: Instagram/missjaatniFC

ഗാസിയാബാദ്: സ്‌കൂട്ടറില്‍ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും ചെയ്‌തെന്ന കേസില്‍ വ്‌ളോഗറായ യുവതി അറസ്റ്റില്‍. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി സിറ്റി പാര്‍ക്ക് ജങ്ഷന് സമീപത്താണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്‌കൂട്ടറിലിടിച്ചത്. മറികടക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജ്യോതി ശര്‍മ റോഡിലേക്ക് തെറിച്ചുവീണു. എന്നാല്‍ അപകടത്തിന് പിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങിയ ശിവാംഗി പോലീസുകാരിയുമായി വാക്കേറ്റമുണ്ടാക്കുകയും ഇവരെ മര്‍ദിക്കുകയുമായിരുന്നു. പോലീസുകാരിയെ റോഡില്‍ തള്ളിയിട്ട യുവതി, മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാല്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ശിവാംഗിയെ പിടികൂടുകയുമായിരുന്നു.

പോലീസിന്റെ 'ഡയല്‍ 112' പട്രോളിങ് സംഘത്തില്‍ ജോലിചെയ്യുന്ന ജ്യോതി ശര്‍മ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ശിവാംഗി കോണ്‍സ്റ്റബിളുമായി തട്ടിക്കയറുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ 'ബുള്ളറ്റ് റാണി' എന്ന പേരിലറിയപ്പെടുന്ന ശിവാംഗി, വാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്നുലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ മെയ് മാസത്തിലും ശിവാംഗിക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് പോലീസ് യുവതിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. ഇതിനുപിന്നാലെയാണ് വാഹനാപകടക്കേസില്‍ വ്‌ളോഗര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.

Content Highlights: vlogger bullet rani shivangi dabas arrested in ghaziabad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented