വ്‌ളോഗര്‍ അമല അനു ഒളിവില്‍, അന്വേഷണവുമായി സഹകരിക്കുന്നില്ല; നടപടി കടുപ്പിച്ച് വനംവകുപ്പ്


കണ്ണന്‍ നായര്‍ \ മാതൃഭൂമി ന്യൂസ്‌

അമല അനു | Screengrab: മാതൃഭൂമി ന്യൂസ്‌

കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അനധികൃതമായി വീഡിയോ ചിത്രീകരിച്ച കേസില്‍ വനിതാ വ്‌ളോഗര്‍ക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി വനംവകുപ്പ്. വ്‌ളോഗര്‍ അമലാ അനുവിനെ സൈബര്‍ പോലീസിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താതതിനെ തുടര്‍ന്നാണ് നടപടി.

വനം-വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്. ഐപിസി, സിആര്‍പിസി വകുപ്പുകള്‍ ചുമത്തിയുള്ള കേസുകളെക്കാള്‍ ഗുരുതരമാണ് വനംവകുപ്പ് ചുമത്തുന്നവ.

എട്ട് മാസം മുന്‍പാണ് മാമ്പഴത്തറയില്‍ എത്തിയ അമല, ഹെലിക്യാം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ഹെലിക്യാം കണ്ട ആന വിരണ്ട് ഓടുകയും ചെയ്തിരുന്നു. പിന്നീട് അമലയ്ക്ക് നേരെയും കാട്ടാന തിരിഞ്ഞിരുന്നു.

ഇവരെ ആന ആക്രമിച്ചിരുന്നുവെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമായിരുന്നുവെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. വനംവകുപ്പില്‍നിന്ന് അനുമതി വാങ്ങാതെയാണ് വ്‌ളോഗര്‍ വനത്തിനുള്ളില്‍ പ്രവേശിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. കേസെടുത്തതിന് പിന്നാലെ അമലയുടെ ഫോണ്‍ പ്രവർത്തനരഹിതമാണ്.

ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഒളിവിലാണെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരിട്ട് വീട്ടിലെത്തി കത്തും നല്‍കിയിരുന്നു. ഒളിവില്‍ പോയ സാഹചര്യത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്.

Content Highlights: amala anu, vlogger

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented