അമല അനു സഞ്ചരിച്ച കാര്‍ കണ്ടെത്തി അന്വേഷണസംഘം; വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ


കണ്ണന്‍ നായര്‍ \ മാതൃഭൂമി ന്യൂസ്

. ഗുരുതരമായ നിയലംഘനം നടത്തി അതിക്രമിച്ച് കയറിയ അമലയെ  കുടുക്കാനാണ് വനംവകുപ്പിന്റെ നീക്കം.

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത അമലയുടെ കാർ, അമല അനു | Screengrab: മാതൃഭൂമി ന്യൂസ്‌

കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന കേസിലെ പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അതിനിടെ, കേസില്‍ അമല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വനംവകുപ്പ് ഹൈക്കോടതയില്‍ എതിര്‍ക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഗുരുതരമായ നിയലംഘനം നടത്തി അതിക്രമിച്ച് കയറിയ അമലയെ കുടുക്കാനാണ് വനംവകുപ്പിന്റെ നീക്കം.

കിളിമാനൂരില്‍ അമല ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫീസറും സംഘവും എത്തിയെങ്കിലും അവിടെനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നാണ് കാര്‍ കണ്ടെത്തിയത്. കിളിമാനൂരില്‍നിന്ന് പാലക്കാട് തിരുവല്വാമലയിലേക്കാണ് അമല ആദ്യം പോയത്. ഇവിടെ ഒരു സുഹൃത്തിന്റെ അടുത്താണ് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മനസ്സിലാക്കിയ അമല ഇവിടെ നിന്നും മുങ്ങി.

ഇതിനിടെ ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍ക്കിക്കുകയും ചെയ്തു. കോടതി തീരുമാനം വരട്ടെ എന്ന നിലപാടിലാണ് ഇപ്പോള്‍ അന്വേഷണ സംഘമുള്ളത്. അമല നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കാണിച്ച് വിശദമായ സത്യവാങ്മൂലമാണ് ജാമ്യത്തെ എതിര്‍ത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമല അനു ഒളിവില്‍ പോയത്.

വനം-വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്. ഐപിസി, സിആര്‍പിസി വകുപ്പുകള്‍ ചുമത്തിയുള്ള കേസുകളെക്കാള്‍ ഗുരുതരമാണ് വനംവകുപ്പ് ചുമത്തുന്നവ.

എട്ട് മാസം മുന്‍പാണ് മാമ്പഴത്തറയില്‍ എത്തിയ അമല, ഹെലിക്യാം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ഹെലിക്യാം കണ്ട ആന വിരണ്ട് ഓടുകയും ചെയ്തിരുന്നു. പിന്നീട് അമലയ്ക്ക് നേരെയും കാട്ടാന തിരിഞ്ഞിരുന്നു.

ഇവരെ ആന ആക്രമിച്ചിരുന്നുവെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമായിരുന്നുവെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. വനംവകുപ്പില്‍നിന്ന് അനുമതി വാങ്ങാതെയാണ് വ്ളോഗര്‍ വനത്തിനുള്ളില്‍ പ്രവേശിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. കേസെടുത്തതിന് പിന്നാലെ അമലയുടെ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്.

Content Highlights: amala anu, crime, forest department

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented