വിഴിഞ്ഞത്ത് സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള സമരക്കാർ
വിഴിഞ്ഞം: സമരക്കാര്‍ക്കുനേരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക ഷെല്‍, ഗ്രനേഡ് പ്രയോഗത്തിലും വിഴിഞ്ഞം ഇടവകയിലെ 173 പേര്‍ക്ക് പരിക്കേറ്റുവെന്ന് തുറമുഖവിരുദ്ധ സമരസമിതി. വൈദികര്‍ക്കടക്കമാണ് പരിക്കേറ്റത്. തലയ്ക്കും മുഖത്തും പരിക്കേറ്റവര്‍ വീടുകളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.
മെഡിക്കല്‍ കോളേജില്‍ 23ഉം പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ വിഴിഞ്ഞം ഇടവകവികാരി ഫാ. മെല്‍ക്കണ്‍, സഹവികാരിമാര്‍ ഉള്‍പ്പെട്ട 24 പേരും ചികിത്സയിലാണ്. ലാത്തിച്ചാര്‍ജില്‍ ഗുരുതര പരിക്കുമായി 13 പേര് ജനറല്‍ ആശുപത്രിയിലുണ്ട്.
പരിക്കേറ്റവരില്‍ സ്ത്രീകളും യുവതികളും വയോധികരടക്കം 113 പേരും ചികിത്സതേടി വീടുകളിലുണ്ട്. പോലീസിന്റെ നടപടിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Content Highlights: vizhinjam police attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..