വിസ്മയകേസിലെ ശിക്ഷാവിധിയ്ക്ക് ശേഷം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് മാധ്യമങ്ങളെ കാണുന്നു.. അന്വേഷണ ഉദ്യോഗസ്ഥനായ രാജ്കുമാർ, കൊല്ലം റൂറൽ എസ്.പി കെ.ബി രവി എന്നിവർ സമീപം. ഫോട്ടോ: അജിത് പനച്ചിക്കൽ/മാതൃഭൂമി
കൊല്ലം: വിസ്മയ കേസിലെ വിധിയില്‍ പൂര്‍ണതൃപ്തനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഐപിസി 304 ബി-യ്ക്ക് നല്‍കുന്ന പരമാവധി നല്‍കുന്ന ശിക്ഷയാണ് പത്തുവര്‍ഷം തടവ്. അത് ലഭിച്ചു. അതിനെക്കാളേറെ പ്രധാന്യം സ്ത്രീധന നിരോധന നിയമപ്രകാരം വളരെ കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. അത് കോടതി നല്‍കിയിട്ടുണ്ടെന്നും ജി. മോഹന്‍രാജ് പറഞ്ഞു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. പി.രാജ്കുമാറും കോടതി വിധിയിലെ സന്തോഷം പങ്കുവെച്ചു. വിസ്മയയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് ചെയ്തത്. മണിക്കൂറുകള്‍ക്കകം ഇതൊരു സ്ത്രീധന മരണമാണെന്ന് തിരിച്ചറിഞ്ഞതോടെ വകുപ്പുകള്‍ മാറ്റി. ഉടന്‍തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞു. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ട കേസാണിത്. ബഹുമാനപ്പെട്ട കോടതി കൃത്യമായി അത് കണ്ടെത്തി. സ്ത്രീധന നിരോധന നിയമപ്രകാരം പരമാവധി ശിക്ഷയാണ് ലഭിച്ചത്. പത്ത് ലക്ഷം രൂപ വലിയൊരു പിഴത്തുകയാണെന്നും ഡിവൈ.എസ്.പി. പി.രാജ്കുമാര്‍ പ്രതികരിച്ചു.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവും ആകെ 12.55 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
സ്ത്രീധന പീഡനത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
ഗാര്‍ഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ അടക്കാതിരുന്നാല്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ആറുവര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷന്‍ നാല് പ്രകാരം ഒരുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാല്‍ 15 ദിവസം കൂടി തടവ് അനുഭവിക്കണം.
12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് ശിക്ഷ വിധിച്ചത്.
Content Highlights: vismaya death case prosecutor adv g mohanraj and dysp p rajkumar response after verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..