വിസ്മയ കേസിലെ വിധി കേൾക്കാനായി കോടതി പരിസരത്ത് എത്തിയവരുടെ തിരക്ക്. ഇൻസെറ്റിൽ അഡ്വ. ജി.മോഹൻരാജ്, ഡിവൈ.എസ്.പി. രാജ്കുമാർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ/മാതൃഭൂമി
കൊല്ലം: വിസ്മയ കേസിലെ വിധി ഒരു വ്യക്തിക്കെതിരേയുള്ള വിധിയല്ലെന്നും സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരെയുള്ള വിധിയാണെന്നും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്. പ്രോസിക്യൂഷന്‍ ആരോപിച്ച പ്രധാന വകുപ്പുകളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഐപിസി 304 ബി, 498, 306 എന്നീ വകുപ്പുകളിലും സ്ത്രീധന നിരോധന നിയമത്തിലെ രണ്ട് വകുപ്പുകളിലുമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ ആരോപിച്ച ഐപിസി 323, 506 വകുപ്പുകളെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അതിനാല്‍ ഈ വകുപ്പുകളില്‍ പ്രതിയെ വെറുതെവിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ തെളിവുകളായിരുന്നു കേസില്‍ പ്രധാനം. അതുതന്നെയാകും കോടതി പ്രധാനമായും പരിഗണിച്ചിട്ടുണ്ടാവുകയെന്നും ജി. മോഹന്‍രാജ് പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ്മയ കേസിലെ കോടതി വിധിയില്‍ പൂര്‍ണസന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. പി.രാജ്കുമാറും പ്രതികരിച്ചു. മിനിമം സമയം കൊണ്ട് ഡിജിറ്റല്‍ തെളിവുകളെല്ലാം കോര്‍ത്തിണക്കി കോടതിയില്‍ സമര്‍പ്പിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ശേഖരിച്ച തെളിവുകളെല്ലാം പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയില്‍ കൃത്യമായി അവതരിപ്പിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: vismaya case verdict adv g mohanraj and dysp ramkumar response


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..