കള്ളക്കുറിച്ചിയിലും ചിന്നസേലത്തും നിരോധനാജ്ഞ; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് കളക്ടര്‍


Photo: ANI

ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ സംഘര്‍ഷമുണ്ടായ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കള്ളക്കുറിച്ചി, ചിന്നസേലം മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സമീപജില്ലകളില്‍നിന്ന് കൂടുതല്‍ പോലീസിനെയും ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.

അതേസമയം, സംഘര്‍ഷമുണ്ടായ മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ പി.എന്‍. ശ്രീധര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് ഡി.ജി.പി. സി. ശൈലേന്ദ്രബാബുവും പ്രതികരിച്ചു.

ആദ്യം കുറച്ചുപേരാണ് സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇവരെ നേരിടാന്‍ പോലീസ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ കൂടുതല്‍പേരെ സംഘടിപ്പിച്ച് സ്‌കൂളിലേക്ക് വരികയാണുണ്ടായതെന്നും ഡി.ജി.പി. പറഞ്ഞു.

ചിന്നസേലത്തെ ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ഞായറാഴ്ച വന്‍സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂളിലേക്ക് ഇരച്ചെത്തിയ ആയിരക്കണക്കിന് പേര്‍ സ്‌കൂളിലെ ബസുകളും മറ്റുവാഹനങ്ങളും അടിച്ചുതകര്‍ത്തു. പത്തിലേറെ ബസുകളും മൂന്ന് പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. പെണ്‍കുട്ടിയുടെ സ്വദേശമായ കടലൂരില്‍നിന്നടക്കം നിരവധി പേരാണ് ചിന്നസേലത്തേക്ക് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനപ്രകാരം നിരവധി യുവാക്കളും എത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.

Content Highlights: violence in kallakurichi after class 12 girl death police declared 144 in the area

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented