ആദിവാസിക്കുട്ടികള്‍ക്ക് നേരെയുള്ള അക്രമം; ക്രൂരത പോലീസ് മറച്ചുവെച്ചെന്ന് മാതാപിതാക്കള്‍


-

കല്പറ്റ: നെയ്ക്കുപ്പ കോളനിയിലെ ആദിവാസിക്കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യംലഭിക്കാന്‍ പോലീസ് അവസരമൊരുക്കിയെന്ന് രക്ഷിതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഓഗസ്റ്റ് 15-ന് കോളനിക്കടുത്തുള്ള തോട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുകുട്ടികളെയാണ് സമീപവാസിയായ രാധാകൃഷ്ണന്‍ മര്‍ദിച്ചത്. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റുചെയ്ത പ്രതിയെ 17-ന് മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും 19-ന് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.

കേസ് എസ്.എം.എസ്. ഡിവൈ.എസ്.പി.ക്ക് കൈമാറിയെങ്കിലും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനും സാക്ഷിമൊഴികള്‍ എടുക്കുന്നതിനും മുമ്പാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. പ്രതിയെ പേടിച്ച് കുട്ടികള്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്നും വിട്ടയച്ചാല്‍ ഭീഷണിപ്പെടുത്തി കേസന്വേഷണം ദുര്‍ബലപ്പെടുത്തുമെന്നും കുട്ടികളുടെ അമ്മമാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.



കുട്ടികള്‍ക്കുനേരെയുണ്ടായത് ക്രൂരമായ അതിക്രമമാണെന്ന വസ്തുത കോടതിയുടെ മുമ്പില്‍ പ്രോസിക്യൂഷനും പോലീസും മറച്ചുവെച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പട്ടികഗോത്രകമ്മിഷന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കുട്ടി ഹൃദ്രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ഇക്കാര്യം പ്രതിക്ക് അറിയാം. തികച്ചും ജാതീയമായ അതിക്രമമായിട്ടും അന്വേഷണം തുടങ്ങുന്നതിന് മുമ്പുതന്നെ പ്രതിക്ക് ജാമ്യംലഭിക്കാന്‍ അവസരമുണ്ടാക്കിയതില്‍ ദുരൂഹതയുണ്ട്. ആദിവാസി ഗോത്രമഹാസഭാ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, മഞ്ജു നെയ്ക്കുപ്പ, എന്‍. ഹരീഷ്, ബിന്ദു നെയ്ക്കുപ്പ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Violence against tribal children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented