വിനോദ് കാംബ്ലിയും ഭാര്യ ആൻഡ്രിയയും | File Photo | PTI
മുംബൈ: മദ്യലഹരിയില്‍ ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരേ പോലീസ് കേസെടുത്തു. ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് നല്‍കിയ പരാതിയില്‍ മുംബൈ ബാന്ദ്ര പോലീസാണ് കേസെടുത്തത്.
മദ്യലഹരിയില്‍ വിനോദ് കാംബ്ലി, കുക്കിങ് പാനിന്റെ പിടി തലയിലേക്ക് എറിഞ്ഞെന്നും ഇതുകാരണം തന്റെ തലയില്‍ പരിക്കേറ്റെന്നുമാണ് ഭാര്യയുടെ പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു സംഭവം.
മദ്യപിച്ച് ഫ്‌ളാറ്റിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. സംഭവസമയത്ത് 12 വയസ്സുള്ള മകനും ഫ്‌ളാറ്റിലുണ്ടായിരുന്നു. എന്നാല്‍ മകനും ഭാര്യയും ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും കാംബ്ലി ഉപദ്രവം തുടര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്.
ഭാര്യയെയും മകനെയും ഉപദ്രവിച്ചശേഷം അടുക്കളയിലേക്ക് പോയ കാംബ്ലി കുക്കിങ് പാനിന്റെ പിടിയുമായി വന്ന് ഭാര്യയ്ക്ക് നേരേ എറിയുകയായിരുന്നു. ഇതിനുശേഷം ബാറ്റ് കൊണ്ടും ഭാര്യയെ മര്‍ദിച്ചു. ഒടുവില്‍ ഭാര്യ ആന്‍ഡ്രിയ മകനുമായി ഫ്‌ളാറ്റില്‍നിന്ന് പുറത്തിറങ്ങുകയും ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.
ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ വിനോദ് കാംബ്ലിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനിടെ, ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണെന്ന് ഭാര്യ ആന്‍ഡ്രിയ പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: vinod kambli booked by police for attacking wife andrea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..