പ്രതി ഗണേശൻ
ചെന്നൈ: പ്രണയത്തിൽനിന്ന് പിന്മാറിയതിൽ പ്രകോപിതനായ യുവാവ് നഴ്‌സിങ് വിദ്യാർഥിനിയെ വെട്ടിക്കൊന്നു. ചെന്നൈയിൽ നഴ്‌സിങ് വിദ്യാർഥിനിയായ ധരണി(19)യാണ് വിഴുപുരം വക്രവാണ്ടിയിലെ വീട്ടിൽ കൊല്ലപ്പെട്ടത്. വിഴുപുരം സ്വദേശി ഗണേശനാണ് (25) വെള്ളിയാഴ്ച രാവിലെ ആറോടെ യുവതിയെ വെട്ടിക്കൊന്നത്.
ധരണി ശൗചാലയത്തിൽനിന്ന് പുറത്തേക്കുവരുമ്പോൾ സമീപത്ത് മറഞ്ഞുനിന്ന് ഗണേശൻ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടി.
ചെന്നൈ കെ.കെ. റോഡിലുള്ള സ്വകാര്യ നഴ്‌സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിനിയായ ധരണി ഗണേശനുമായി മൂന്നുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, ഗണേശൻ ലഹരിയ്ക്കടിമയാണെന്ന് തിരിച്ചറിഞ്ഞ യുവതി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളുമായി അകൽച്ചയിലായിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഫെബ്രുവരിയിൽ ലീവിനെത്തിയ ധരണിയെ കാണാൻ ഗണേശൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണിൽ വിളിച്ചപ്പോൾ താൻ ചെന്നെെയിലേക്ക് പോയതായി യുവതി അറിയിച്ചു. എന്നാൽ ഇത് കള്ളമാണെന്ന് തിരിച്ചറിഞ്ഞതിൽ പ്രതി പ്രകോപിതനായിരുന്നു.
കത്തി ഉപയോഗിച്ച് പലതവണ വെട്ടിയതിനാൽ സംഭവസ്ഥലത്തുതന്നെ ധരണി മരിച്ചെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിഴുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Villupuram girl’s throat slit by exlover
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..