എസ്.എൽ.സോണി, കെ.ശിവപ്രസാദ
കാസര്‍കോട്: അപേക്ഷകനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബെള്ളൂര്‍ നെട്ടണിഗെ ഗ്രൂപ്പ് വില്ലേജ് ഓഫീസറും സ്വീപ്പറും അറസ്റ്റില്‍. വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം വീരണകാവ് കുട്ടിച്ചിറ എസ്.എല്‍.സദനത്തില്‍ എസ്.എല്‍.സോണി (45), കാഷ്വല്‍ സ്വീപ്പര്‍ നെട്ടണിഗെ കിന്നിംഗാറിലെ കെ.ശിവപ്രസാദ (37) എന്നിവരാണ് അറസ്റ്റിലായത്. കൈവശാവകാശരേഖ നല്‍കാന്‍ മദ്യവും 2000 രൂപയുമാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്.
മുള്ളേരിയ സ്വദേശിയാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബെള്ളൂര്‍ അഡ്വാളയിലെ സ്ഥലത്തിന്റെ കൈവശാവകാശരേഖയ്ക്കും സ്‌കെച്ചിനും അപേക്ഷ നല്‍കിയിരുന്നു. ഇത് അനുവദിച്ചു നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
വില്ലേജ് ഓഫീസില്‍ കൈക്കൂലി പിരിച്ചെടുക്കുന്നതിന് സഹായിയായിരുന്നു സ്വീപ്പറായ കെ.ശിവപ്രസാദ്. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പരാതിക്കാരനില്‍നിന്ന് കൈക്കൂലിപ്പണം വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ പി.പി.മധു, എ.എസ്.ഐ.മാരായ രാധാകൃഷ്ണന്‍, വി.എം.മധുസൂദനന്‍, പി.വി.സതീശന്‍, വി.ടി.സുഭാഷ് ചന്ദ്രന്‍, എസ്.സി.പി.ഒ.മാരായ പ്രിയ കെ.നായര്‍, എം.സതീശന്‍, പി.കെ.രഞ്ജിത്ത് കുമാര്‍, എന്‍.മനോജ്, കെ.പി.പ്രദീപ്, കെ.വി.ജയന്‍, കെ.വി.ഷീബ, സി.പി.ഒ.മാരായ കെ.പ്രമോദ് കുമാര്‍, എ.എസ്.ഐ. ഡ്രൈവര്‍ കെ.വി.ശ്രീനിവാസന്‍, എസ്.സി.പി.ഒ. ഡ്രൈവര്‍ ടി.കൃഷ്ണന്‍, സി.പി.ഒ. ഡ്രൈവര്‍ എ.വി.രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Content Highlights: village officer and sweeper arrested for taking bribe in kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..