കെട്ടിട നികുതിയായി അടച്ച ആറരലക്ഷം രൂപ തട്ടിയെടുത്തു; വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍


രതീഷ്

വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസില്‍ കെട്ടിടനികുതി അടച്ച ഉപഭോക്താക്കളുടെ പണം തട്ടിച്ച കേസില്‍ ഒളിവിലായിരുന്ന ഫീല്‍ഡ് അസിസ്റ്റന്റിനെ അറസ്റ്റുചെയ്തു. മാറനല്ലൂര്‍ കോട്ടപ്പുറം പോപ്പുലര്‍ ജങ്ഷന്‍ ശിവശക്തിയില്‍ ബി.കെ.രതീഷിനെ(43)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. വിഴിഞ്ഞം വില്ലേജിലുള്‍പ്പെട്ട 57 പേര്‍ വിവിധ ഘട്ടങ്ങളില്‍ കെട്ടിടനികുതിയിനത്തില്‍ നല്‍കിയ ആറര ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2018 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ്.

ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബന്ധുവിന്റെ വീട്ടില്‍ ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റുചെയ്തത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഉപഭോക്താക്കള്‍ കെട്ടിടനികുതി അടയ്ക്കേണ്ടത്. ഇതിലേക്കുള്ള പണം വാങ്ങിയശേഷം രസീതും നല്‍കും. തുടര്‍ന്ന് ഇടപാട് റദ്ദാക്കി പണം കൈവശപ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു.

Content Highlights: village assistant arrestef for looting money from building tax amount

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented