പിടിയിലായ സുബ്രഹ്‌മണ്യൻ | Screengrab: Mathrubhumi News
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ.സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിന് നാലായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവാസിയായ നിഥിന്‍ റിപ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഞായറാഴ്ച നേരിട്ട് ഫോണില്‍ വിളിക്കാന്‍ പറഞ്ഞ് സുബ്രഹ്‌മണ്യന്‍ അപേക്ഷകനെ തിരിച്ചയച്ചു. ഞായറാഴ്ച ഫോണില്‍ വിളിച്ചപ്പോഴാണ് വില്ലേജ് ഓഫീസര്‍ക്ക് രണ്ടായിരം രൂപയും മറ്റുള്ളവര്‍ക്കായി രണ്ടായിരം രൂപയും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ നിഥിന്‍ ഫോണ്‍ റെക്കോഡ് സഹിതം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ നിഥിന്‍ വില്ലേജ് ഓഫീസിലെത്തി പണം കൈമാറി. ഇതിനുപിന്നാലെയാണ് വിജിലന്‍സ് സംഘം സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്.
Content Highlights: village assistant arrested in malappuram for taking bribe
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..