അഞ്ചുസെന്റ് ഭൂമിക്ക് നികുതി അടയ്ക്കാന്‍ ചോദിച്ചത് 5000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയില്‍


വിജിലന്‍സ് സംഘം ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് നോട്ടുകള്‍ കണ്ടെത്തി.

ടി. രാഘവൻ

കാസര്‍കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മുളിയാര്‍ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ സ്വദേശിയായ ടി. രാഘവനാണ് (45) പിടിയിലായത്. അഴിമതിക്കെതിരായ വിജിലന്‍സ് ബോധവത്കരണ പരിപാടി കളക്ടറേറ്റില്‍ നടക്കുന്നതിനിടെയാണ് അറസ്റ്റ്.

ബോവിക്കാനം സ്വദേശി അഷ്‌റഫിന്റെ അഞ്ചുസെന്റ് ഭൂമിക്ക് നികുതിയടയ്ക്കാന്‍ 5000 രൂപയാണ് രാഘവന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അഷ്‌റഫ് വിജിലന്‍സില്‍ പരാതിപ്പെട്ടു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഫിനോഫ്തലിന്‍ പുരട്ടിയ അഞ്ഞൂറിന്റെ അഞ്ച് നോട്ടുകള്‍ അഷ്‌റഫ് രാഘവന് കൈമാറി. തൊട്ട് പിന്നാലെ എത്തിയ വിജിലന്‍സ് സംഘം ഇയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് നോട്ടുകള്‍ കണ്ടെത്തി. വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുളിയാര്‍ വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എട്ടുമാസമായി നികുതി സ്വീകരിക്കാതെ വന്നതോടെയാണ് അഷ്റഫ് പരാതിയുമായി വിജിലന്‍സിലെത്തിയത്.

Content Highlights: village assistant arrested in bribery case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented