ഷാജിയെ വീണ്ടും ചോദ്യംചെയ്യും, വിജിലന്‍സ് സംഘം വിപുലീകരിക്കുന്നു; ഇഞ്ചികൃഷിയും അന്വേഷിക്കും


മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം. ഷാജിയുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിക്കും. നിലവില്‍ ഒരു എസ്.പി.യും ഡിവൈ.എസ്.പി.യും ഉള്‍പ്പെടെ നാല് പേരാണ് അന്വേഷണസംഘത്തിലുള്ളത്. ഇതിന് പുറമേ ആറ് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. കെ.എം. ഷാജി എം.എല്‍.എയായ പത്ത് വര്‍ഷത്തെ സ്വത്ത് വിവരം വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്.

അതിനിടെ, സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കെ.എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. പണവും സ്വത്ത് വിവരവും സംബന്ധിച്ച രേഖകള്‍ ലഭിക്കുന്ന മുറയ്ക്കാകും ചോദ്യംചെയ്യല്‍. കഴിഞ്ഞദിവസം ഷാജിയെ അഞ്ച് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഈ മൊഴികള്‍ വിശകലനം ചെയ്താണ് അന്വേഷണസംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഷാജിയുടെ മൊഴികളില്‍ അന്വേഷണസംഘം പൂര്‍ണമായും തൃപ്തരല്ലെന്നും വിവരമുണ്ട്.

എം.എല്‍.എ.യായ സമയത്ത് കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളുടെ മൂല്യം അതാത് വകുപ്പുകളുടെ സഹായത്തോടെ കണക്കാക്കും. ഇഞ്ചികൃഷിയിലൂടെ വരുമാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാജിയുടെ കാര്‍ഷിക വരുമാനവും കണക്കാക്കും.

Content Highlights: vigilance team will interrogate km shaji again investigation team will elaborate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented