വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ പോലീസ് ഡ്രൈവർ സക്കീർ ഹുസൈന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തുന്നു
നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
ഇപ്പോള്‍ പെരിന്തല്‍മണ്ണ പോലീസ്സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ താമസക്കാരനുമായ സക്കീര്‍ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
62 രേഖകള്‍ വിജിലന്‍സ്സംഘം സീല്‍ചെയ്തു. വീട്ടില്‍ പരിശോധന തുടരുന്നതിനിടയില്‍ത്തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി.
രണ്ട് ഡിവൈ.എസ്.പി.മാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം എസ്.പി. ക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആറ് മണിക്കാരംഭിച്ച പരിശോധന വൈകീട്ട് 4.20 വരെ തുടര്‍ന്നു. സക്കീര്‍ ഹുസൈന്‍ മുന്‍പ് മലപ്പുറം എസ്.പി. ഓഫീസില്‍ ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: vigilance raid in police driver home nilambur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..