എം.ജി. ശ്രീകുമാർ | ഫോട്ടോ: വിവേക് ആർ നായർ | മാതൃഭൂമി
കൊച്ചി: കായല്‍ കൈയേറി കെട്ടിടം നിര്‍മിച്ചെന്ന പരാതിയില്‍ പിന്നണി ഗായകന് എം.ജി. ശ്രീകുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം എം.ജി. ശ്രീകുമാര്‍ കായല്‍ കൈയേറി വീട് നിര്‍മിച്ചെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്. ഈ പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇത് പരിഗണിച്ചാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
2010-ലാണ് ബോള്‍ഗാട്ടി പാലസിന് സമീപം എം.ജി. ശ്രീകുമാര്‍ 11 സെന്റ് ഭൂമി വാങ്ങിയത്. പിന്നീട് ഈ സ്ഥലത്ത് വീട് നിര്‍മിക്കുകയായിരുന്നു. എന്നാല്‍ തീരദേശ പരിപാലനനിയമം, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയവ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്നായിരുന്നു പരാതി. പഞ്ചായത്ത് അധികൃതര്‍ ഇതിന് കൂട്ടുനിന്നതായും പരാതിയിലുണ്ടായിരുന്നു.
Content Highlights: vigilance court order to probe case against singer mg sreekumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..