10,000 രൂപ കൈക്കൂലി വാങ്ങി: CPI പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കുടുക്കി CPM ബ്രാഞ്ച് സെക്രട്ടറി


കെ.എൽ. ദാനിയേൽ

കൊക്കയാര്‍(ഇടുക്കി): പടുതാക്കുളം പണിയാന്‍ ശുപാര്‍ശക്കത്ത് നല്‍കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കൊക്കയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലന്‍സിന്റെ പിടിയിലായി. പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. ഏലപ്പാറ മണ്ഡലം സെക്രട്ടേറിയറ്റംഗവുമായ കെ.എല്‍.ദാനിയേലിനെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാറും സംഘവും പിടികൂടിയത്.

വെംബ്ലി വാര്‍ഡിലെ വെട്ടിക്കാനം ഭാഗത്ത് താമസക്കാരനായ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ മാര്‍ട്ടിന്‍ കുര്യന്‍ വിജിലന്‍സ് ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കിഴക്കന്‍ മേഖല വിജിലന്‍സ് എസ്.പി. വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കാര്യാലയത്തിലെ വൈസ് പ്രസിഡന്റിന്റെ മുറിയിലായിരുന്നു സംഭവം. മാര്‍ട്ടിന്‍ കുര്യനും പിതാവും കനകപുരം വാര്‍ഡിലെ നിരവുപാറ ഭാഗത്ത് പടുതാക്കുളം നിര്‍മാണത്തിന്റെ സബ്സിഡിക്കായി വാര്‍ഡംഗത്തിന്റെ ശുപാര്‍ശക്കത്ത് ആവശ്യപ്പെട്ടു. കൃഷിഭവനില്‍ നല്‍കാനായിരുന്നു കത്ത്.

വാര്‍ഡംഗംകൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സമീപിച്ചപ്പോള്‍, 1.20 ലക്ഷം രൂപ സബ്സിഡി ലഭിക്കുന്നതിന് ശുപാര്‍ശചെയ്യുന്നതിന് പതിനായിരം രൂപ ആവശ്യപ്പെട്ടു. മാര്‍ട്ടിന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. ഇവരുടെ നിര്‍ദേശപ്രകാരമാണ് മാര്‍ട്ടിന്‍ പണം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ ദാനിയേലിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Content Highlights: vigilance arrests cpi panchayat vice president over bribery complaint filed by cpm branch secretary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented