ജോലിയിൽ ശ്രദ്ധക്കുറവ്; ബിഹാറിൽ അഞ്ച് ജൂനിയർ പോലീസുകാരെ ലോക്കപ്പിലടച്ച് എസ്.പി | വീഡിയോ


Photo: https://twitter.com/priyathosh6447

പട്ന: ജോലി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥൻ അഞ്ച് ജൂനിയർ പോലീസുകരെ ലോക്കപ്പിലടച്ചതായി ആരോപണം. ബിഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥൻ സംഭവം നിഷേധിക്കുന്നുണ്ടെങ്കിലും ജൂനിയർ പോലീസുകാർ ലോക്കപ്പിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെപ്റ്റംബർ എട്ടിനായിരുന്നു സംഭവം. എസ്.പി. ​ഗൗരവ് മംഗ്ലയാണ് ജൂനിയർ പോലീസുകാരെ ലോക്കപ്പിൽ അടച്ചത്. എസ്.ഐ. ശത്രുഘ്നൻ പാസ്വാൻ, രാംരേഖ സിങ്, എ.എസ്.ഐ. സന്തോഷ് പാസ്വാൻ, സഞ്ജയ് സിങ്, രാമേശ്വർ തുടങ്ങിയവരെയാണ് നവാഡ നഗർ പോലീസ് സ്റ്റേഷനിൽ ലോക്കപ്പിലിട്ടത്. രണ്ട് മണിക്കൂറുകൾക്ക് ശേഷം, അർദ്ധരാത്രിയോടു കൂടി ഇവരെ പുറത്തുവിട്ടെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ പോലീസ് അസോസിയേഷൻ രംഗത്തെത്തി.

എന്നാൽ, അത്തരത്തിൽ ഒരു സംഭവും നടന്നിട്ടില്ലെന്ന് എസ്.പി. മംഗ്ല പറയുന്നു. സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന ഇൻസ്പെക്ടർ വിജയ് കുമാർ സിങ്ങും ഇത് ശരിവെക്കുന്നു. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവർ വെട്ടിലായിരിക്കുകയാണ്.

സെപ്റ്റംബർ എട്ടിന് രാത്രി ഒമ്പത് മണിയോടു കൂടി എസ്.പി. പോലീസ് സ്റ്റേഷനിലെത്തി. കുറച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച വന്നതായി കണ്ടെത്തി. തുടർന്ന് ദേഷ്യപ്പെടുകയും ഇവരെ ലോക്കപ്പിൽ അടക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഈ പോലീസുകാർ ഏത് തരത്തിലുള്ള വീഴ്ചയാണ് വരുത്തിയത് എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തെക്കുറിച്ച് എസ്.പിയും പ്രതികരിച്ചിട്ടില്ല.

Content Highlights: Video Viral As Bihar Police Officer Puts 5 Juniors In Lockup

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented