ജിഷ്ണുരാജിന്റെ മുഖം ചെളിയിൽ മുക്കുന്ന ദൃശ്യം പുറത്ത്; കുറ്റസമ്മത വീഡിയോ പകർത്തിയത് ഇതിനുശേഷം


തോട്ടിലെ ചെളിവെള്ളത്തിൽ ജിഷ്ണുരാജിനെ ​മുക്കുന്ന ദൃശ്യം (വീഡിയോയിൽ നിന്ന്‌ പകർത്തിയത്‌)

ബാലുശ്ശേരി: പാലോളിമുക്കിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ പിൻകഴുത്തിനുപിടിച്ച് മുഖം തോട്ടിലെ ചെളിവെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എസ്.ഡി.പി.ഐ. ജില്ലാനേതാവ് അവിടനല്ലൂർ മൂടോത്തുകണ്ടി സഫീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇത് ചെയ്യുന്നത്.

സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് അക്രമത്തിനുപിന്നിലെന്നും എസ്.ഡി.പി.ഐ. നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ജില്ലാനേതാവിന്റെതന്നെ ദൃശ്യങ്ങൾ പുറത്തുവന്നത്. ചെളിവെള്ളത്തിൽ മുക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫ്ലക്സ് കീറിയതായി തന്നെക്കൊണ്ട് സമ്മതിപ്പിച്ചതെന്ന ജിഷ്ണുരാജിന്റെ മൊഴി ശരിവെക്കുന്ന ദൃശ്യങ്ങളാണിവ.

എസ്.ഡി.പി.ഐ.യുടെ ഫ്ലക്സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച അർധരാത്രി ഒരു മണിയോടെയാണ് അമ്പതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ ക്രൂരമായി മർദിച്ചത്. പ്രദേശത്ത് മുൻപുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങൾക്കുപിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികൾ പ്രചരിപ്പിച്ചിരുന്നു.

റോഡിൽവെച്ച് മർദിച്ച്‌ അവശനാക്കിയശേഷമാണ് സമീപത്തെ തോട്ടിലേക്ക്‌ കൊണ്ടുപോയത്. ചില സി.പി.എം. നേതാക്കളുടെ പ്രേരണയാലാണ് താൻ ഇതൊക്കെ ചെയ്തതെന്നും അവരുടെ പേരുപറയാൻ തയ്യാറാണെന്നും ചെളിയിൽ മുക്കുന്നതിനിടെ ജിഷ്ണു സമ്മതിക്കുന്നതായി വീഡിയോയിലുണ്ട്. ഇതിനുശേഷമാണ് തിരികെ റോഡിലെത്തിച്ച് കുറ്റസമ്മതംനടത്തുന്ന വീഡിയോ പകർത്തിയത്.

ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവംനടന്ന്‌ മൂന്നുദിവസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളായ എസ്.ഡി.പി.ഐ. പ്രവർത്തകരാരും അറസ്റ്റിലായിട്ടില്ല.

Content Highlights: video of jishnuraj - Balussery mob lynching

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented