ബന്ധുക്കളെത്തുമ്പോള്‍ കണ്ടത് ഭയന്നിരിക്കുന്ന കുട്ടികളെ; തണല്‍ നഷ്ടമായി ആശ്രിതയും ആര്‍ജവും


ആറാം ക്ലാസുകാരി ആശ്രിതയാണ് പുലര്‍ച്ചെ വിവരം അടുത്ത ബന്ധുവിനെ വിളിച്ചറിയിച്ചത്.

എറണാകുളം വെണ്ണലയിൽ ആത്മഹത്യചെയ്ത പ്രശാന്ത്, രജിത, ഗിരിജ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽനിന്ന് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുമ്പോൾ ദുഃഖം അടക്കാനാകാതെ അയൽവാസി, ഇൻസെറ്റിൽ പ്രശാന്തും രജിതയും

കൊച്ചി: വെളിയില്‍ വീടിന്റെ വരാന്തയില്‍ കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് കുഞ്ഞുമോള്‍... ബന്ധുക്കളില്‍ ചിലര്‍ അരികിലെത്തിയപ്പോള്‍ അവര്‍ വീണ്ടും വിങ്ങിപ്പൊട്ടി... വെണ്ണലയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ പ്രശാന്തിന്റെ അമ്മയാണ് കുഞ്ഞുമോള്‍. പ്രശാന്തിനെയും ഭാര്യ രജിതയെയും രജിതയുടെ അമ്മ ഗിരിജയെയും തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെളിയില്‍ വീട്ടില്‍ ശേഷിക്കുന്നത് പ്രശാന്തിന്റെയും രജിതയുടെയും മക്കളായ ആറാം ക്ലാസുകാരി ആശ്രിതയും യു.കെ.ജി. വിദ്യാര്‍ഥി ആര്‍ജവുമാണ്. ആശ്രിതയാണ് പുലര്‍ച്ചെ വിവരം അടുത്ത ബന്ധുവിനെ വിളിച്ചറിയിച്ചത്. ഇവരെത്തുമ്പോള്‍ ഭയന്നിരിക്കുന്ന കുട്ടികളെയാണ് കണ്ടത്. കുട്ടികളെ ഉടന്‍തന്നെ അടുത്തവീട്ടിലേക്ക് മാറ്റി.

''കടമുണ്ടെന്ന ചില സൂചനയൊക്കെ കിട്ടിയിരുന്നു. പക്ഷേ, ഇങ്ങനൊരു കടുംകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല'' -പ്രശാന്തിന്റെ സുഹൃത്തിന്റെ വാക്കുകള്‍.

കൂട്ട ആത്മഹത്യയുടെ വാര്‍ത്തയിലേക്കാണ് വെണ്ണല തിങ്കളാഴ്ച ഉണര്‍ന്നത്. ശ്രീകല റോഡിലെ വെളിയില്‍ വീട് പരിസരവാസികള്‍ക്കെല്ലാം ഏറെ പരിചിതമാണ്. പൊടിമില്ലുള്ളതിനാല്‍ ധാന്യം പൊടിക്കാന്‍ പരിസരവാസികളെല്ലാം ഇവിടെ എത്താറുണ്ട്. പോലീസ് വാഹനം എത്തിയതോടെയാണ് ആത്മഹത്യയുടെ വിവരം പലരും അറിഞ്ഞത്.

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പ്രശാന്തും കുടുംബവും ഞായറാഴ്ച രാത്രിയോടെയാണ് മടങ്ങിയെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന്റെ നിര്‍മാണവുമായും ധാന്യമില്ലുമായും ബന്ധപ്പെട്ട് വായ്പകളുണ്ടായിരുന്നു.

ഒരുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ അറിയുന്നതെന്നും ഇവര്‍ പറയുന്നു. ആത്മഹത്യക്കുറിപ്പില്‍ ഇതിന്റെ സൂചനയുണ്ടെന്നും അവര്‍ പറഞ്ഞു. കോവിഡ് സമയത്ത് ധാന്യമില്ല് തുറക്കാന്‍ കഴിയാതിരുന്നത് പ്രശാന്തിനെ വിഷമിപ്പിച്ചിരുന്നു.

പാലാരിവട്ടം പോലീസെത്തി ഉച്ചയ്ക്ക് 12-ഓടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

വെണ്ണലയില്‍ ഒരു കുടുംബത്തിലെമൂന്നുപേര്‍ മരിച്ചനിലയില്‍

കൊച്ചി: പാലാരിവട്ടം വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ പ്രകാശന്‍ (68), മകള്‍ രജിത (38), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (44) എന്നിവരാണ് മരിച്ചത്.

സാമ്പത്തികപ്രതിസന്ധി മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. തിങ്കളാഴ്ച വെളുപ്പിനാണ് വിവരം പുറത്തറിയുന്നത്. രജിതയെ വിഷംകഴിച്ചനിലയിലും മറ്റുള്ളവരെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രശാന്തിന്റെയും രജിതയുടെയും പന്ത്രണ്ടുവയസ്സുകാരിയായ മകളാണ് മരണവിവരം ബന്ധുവിനെ അറിയിച്ചത്. വീടിന്റെ മുകളിലെയും താഴത്തെയും മുറികളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീടിനോടുചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയാണ് പ്രശാന്ത്. പൊന്നുരുന്നി സ്വദേശിയാണ്. വെണ്ണലയില്‍ രജിതയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. വീടുനിര്‍മാണത്തിനും മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായും എടുത്ത വായ്പകള്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്കിടയാക്കിയതായാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കിട്ടിയതായും അവര്‍ പറഞ്ഞു.

മക്കള്‍: ആശ്രിത (ആറാം ക്ലാസ് വിദ്യാര്‍ഥി, എളമക്കര സരസ്വതി വിദ്യാനികേതന്‍), ആര്‍ജവ് (യു.കെ.ജി. വിദ്യാര്‍ഥി, എളമക്കര സരസ്വതി വിദ്യാനികേതന്‍). എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വൈകീട്ട് സംസ്‌കരിച്ചു.

Content Highlights: vennala family suicide case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented