അധ്യാപികയുടെ ആത്മഹത്യ; ഡയറിയില്‍ സഹാധ്യാപകന്റെ പേര്, പ്രേരണാക്കുറ്റത്തിന് അറസ്റ്റില്‍


രാംദാസ്, ടി. ബൈജു

വേങ്ങര: വേങ്ങര ടൗണ്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എടക്കാപറമ്പ് ശ്രീരാഗം വീട്ടില്‍ ടി. ബൈജു ആത്മഹത്യചെയ്ത സംഭവത്തില്‍ ഇതേ വിദ്യാലയത്തിലെ അധ്യാപകനെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. വിദ്യാലയത്തിലെ കായികാധ്യാപകന്‍ കോഴിക്കോട് പയ്യോളി മഠത്തില്‍ വീട്ടില്‍ രാംദാസിനെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റംചുമത്തി അറസ്റ്റുചെയ്തത്. ഇരുവരും വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള അധ്യാപകരായിരുന്നു.

സെപ്റ്റംബര്‍ 17-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് ബൈജുവിനെ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ ഉടനെ കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



മരണപ്പെട്ട അധ്യാപികയുടെ ഡയറിലടക്കം രാമദാസിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സാക്ഷിമൊഴികളുടേയും ഡയറിയിലെ പരാമർശത്തിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിന് പുറമെ മൊബൈലില്‍നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് വേങ്ങര എസ്.എച്ച്.ഒ. എം മുഹമ്മദ് ഹനീഫ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: vengara teacher suicide case, co teacher arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented