മണികണ്ഠൻ, തങ്കരാജ്
കട്ടപ്പന: കുമിളി, കട്ടപ്പന എന്നിവിടങ്ങളില്‍നിന്ന് ബൈക്കും, ഓട്ടോറിക്ഷയും മോഷ്ടിച്ച മോഷ്ടാവും വാഹനം വാങ്ങിയിരുന്ന ആക്രിക്കടയുടമയും അറസ്റ്റില്‍. വാഹനങ്ങള്‍ മോഷ്ടിച്ച കുമിളി രണ്ടാംമൈല്‍ അമ്മയാര്‍ ഇല്ലം മണികണ്ഠന്‍ (23) കുമിളിയില്‍ ആക്രിക്കട നടത്തുന്ന വനിതാ ഇല്ലം വീട്ടില്‍ തങ്കരാജ് (38) എന്നിവരാണ് അറസ്റ്റിലായത്.
2021 മേയില്‍ കുമളിയില്‍നിന്നും ബജാജ് പ്ലാറ്റിന ബൈക്ക് മോഷ്ടിച്ചു. സെപ്റ്റംബറില്‍ കട്ടപ്പന കൈരളിപ്പടി ഭാഗത്തുനിന്നും ഡിസംബറില്‍ കട്ടപ്പന വള്ളക്കടവ് ഭാഗത്തുനിന്നും ഓട്ടോറിക്ഷയും മണികണ്ഠന്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷം ആക്രിക്കടകളില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രേഖകളില്ലാത്ത വാഹനങ്ങള്‍ ആരും വാങ്ങാന്‍ തയാറായില്ല. തുടര്‍ന്ന് നിസ്സാരവിലയ്ക്ക് ഇവ തങ്കരാജ് വാങ്ങുകയായിരുന്നു.
1.50 ലക്ഷം രൂപ വിലവരുന്ന ഓട്ടോറിക്ഷ ആറായിരം രൂപയ്ക്കാണ് തങ്കരാജ് വാങ്ങിയിരുന്നത്. മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷയുടെ പിന്‍സീറ്റ് മറ്റൊരു ഓട്ടോയില്‍ ഇരിയ്ക്കുന്നതായി കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ്‌മോന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കട്ടപ്പന സി.െഎ. വിശാല്‍ജോണ്‍സണ്‍, എസ്.െഎ. സജിമോന്‍ ജോസഫ്, എസ്.സി.പി.ഒ. കെ.എം. ബിജു, സി.പി.ഒ.മാരായ പി.എസ്. സുബിന്‍ വി.കെ. അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: vehicle theft case kattappana


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..