ജേക്കബ് ലൂയിസ്, ജെയ്‌ലാബ്ദീൻ
കൊളത്തൂര്‍: അമ്പലപ്പടിയില്‍നിന്ന് കാര്‍ മോഷ്ടിച്ച കേസില്‍ അന്തസ്സംസ്ഥാന വാഹനമോഷ്ടാവും കൂട്ടാളിയും പിടിയില്‍. മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസ് (44), കൂട്ടാളി കോയമ്പത്തൂര്‍ ഉക്കടം സ്വദേശി ജെയ്ലാബ്ദീന്‍(46) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ കൊളത്തൂര്‍ അമ്പലപ്പടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷണംപോയത് സംബന്ധിച്ച് കൊളത്തൂര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കൊളത്തൂര്‍ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചും ഇത്തരം കേസുകളിലെ മുന്‍ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി ജേക്കബ് ലൂയിസിനെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച കാര്‍ കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊളത്തൂരില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികളെ ചോദ്യംചെയ്തപ്പോള്‍ അഞ്ചു ജില്ലകളിലായി നടന്ന പതിനൊന്നോളം ബൈക്ക്, കാര്‍ മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കൊളത്തൂര്‍ പോലീസിന് സാധിച്ചു.
കേരളത്തിലെ എട്ട് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് ജേക്കബ് ലൂയിസെന്ന് പോലീസ് പറഞ്ഞു.
മാല പൊട്ടിക്കല്‍, വാഹനമോഷണം തുടങ്ങി നിരവധി കേസുകളില്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ് മാസത്തിലാണ് മലമ്പുഴ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്.
ബസില്‍ കറങ്ങിനടന്ന് വീടുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കണ്ടുവെക്കുകയും രാത്രി മോഷ്ടിക്കുകയുമാണ് രീതി. മോഷ്ടിക്കുന്ന വാഹനങ്ങള്‍ കോയമ്പത്തൂര്‍ ഭാഗത്ത് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാര്‍ അറിയിച്ചു. സി.പി. മുരളീധരന്‍, എന്‍.ടി. കൃഷ്ണകുമാര്‍, പ്രശാന്ത്, എം. മനോജ്കുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, വിപിന്‍ചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: vehicle theft case accused and his aide arrested in kolathur malappuram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..