മാസം സര്‍ക്കാരിന് ആകെ 16 ലക്ഷം;മൂന്ന് ദിവസത്തെ ജോലിക്ക് ശേഷം എഎംവിഐയില്‍നിന്ന് പിടികൂടിയത് അര ലക്ഷം


വഴിക്കടവ് ആനമറിക്കടുത്തുള്ള ആർ.ടി.ഒ. ചെക്ക് പോസ്റ്റ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സഞ്ചരിച്ച കാറിൽനിന്നു പിടികൂടിയ പണം നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിജിലൻസ് വിഭാഗം എണ്ണിത്തിട്ടപ്പെടുത്തുന്നു. ഇടത്തുനിൽക്കുന്നത് എ.എം.വി.ഐ. ബി. ഷഫീസ്

നിലമ്പൂര്‍: ജോലികഴിഞ്ഞ് മടങ്ങിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ച കാറില്‍നിന്ന് അരലക്ഷത്തോളം രൂപ കണ്ടെടുത്തതോടെ വഴിക്കടവിലെ ആര്‍.ടി.ഒ. ചെക്‌പോസ്റ്റ് വീണ്ടും സംശയനിഴലില്‍. ചെക്‌പോസ്റ്റില്‍നിന്ന് മുന്‍പും പല തവണ വിജിലന്‍സ് കൈക്കൂലി പണം കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ (കെ.എന്‍.ജി.) സംസ്ഥാന പാത 28-ല്‍ വഴിക്കടവ് ആനമറിക്കടുത്താണ് ചെക്ക് പോസ്റ്റ്.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കും തിരിച്ചും നൂറുകണക്കിന് ചരക്ക് വണ്ടികളാണ് ഈ അന്തസ്സംസ്ഥാന പാതയിലൂടെ ദിവസവും പോകാറ്. വാഹനങ്ങളുടെ സംസ്ഥാനാന്തര യാത്രകള്‍ക്കുള്ള അനുമതി പത്രം (പെര്‍മിറ്റ്) നല്‍കല്‍, രേഖകള്‍ പരിശോധിക്കല്‍, വാഹനങ്ങള്‍ കൃത്യമായ അളവിലാണോ ചരക്കുകള്‍ കയറ്റുന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. ഇവ ലംഘിച്ച് വരുന്നവയ്ക്ക് പിഴ ചുമത്തലാണ് ചെക്ക് പോസ്റ്റിലെ ജീവനക്കാരുടെ പ്രധാനജോലി.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ (എം.വി.ഐ.) കീഴില്‍ മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും (എ.എം.വി.ഐ.) മൂന്ന് ഓഫീസ് അറ്റന്റര്‍(ഒ.എ)മാരുമാണ് ജോലിയിലുണ്ടാവുക. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട ചെക്ക് പോസ്റ്റില്‍ മൂന്ന് ഷിഫ്റ്റുകളായി ജോലി നോക്കേണ്ടതാണെങ്കിലും 12 മണിക്കൂര്‍, 24 മണിക്കൂര്‍ എന്ന ക്രമത്തിലാണ് ഓരോ ഇന്‍സ്‌പെക്ടര്‍മാരും ജോലി ചെയ്യുന്നത്. ജോലി സൗകര്യാര്‍ത്ഥം പലരും രണ്ടും മൂന്നുംദിവസം ഒന്നിച്ചും ജോലി ചെയ്യാറുണ്ട്.

നിയമം ലംഘിച്ച് വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തേണ്ടതിന് പകരം പല ഉദ്യോഗസ്ഥരും വാഹന ഉടമകളില്‍നിന്ന് പണം വാങ്ങുന്നുവെന്നാണ് ആരോപണം. വിജിലന്‍സ് അടക്കമുള്ളവര്‍ പരിശോധനയ്‌ക്കെത്തുന്നതിനാല്‍ നേരിട്ടു വാങ്ങാറില്ല. പകരം പ്രാദേശികമായി ഒരാളെ പണംവാങ്ങാന്‍ ചുമതലപ്പെടുത്തും. ഓരോ ഉദ്യോഗസ്ഥെന്റയും ജോലി സമയം കഴിയുന്നതുവരെ ലഭിക്കുന്ന പണം ഈ ഏജന്റ് വാങ്ങി സൂക്ഷിക്കും. ഉദ്യോഗസ്ഥന്‍ ജോലികഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുശേഷം പോകുമ്പോള്‍ വീട്ടിലെത്തിച്ചോ റെയില്‍വേ സ്റ്റേഷനില്‍വെച്ചോ പണം കൈമാറും.

കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ഗ്രാനൈറ്റ് ലോഡുകള്‍ കോവിഡിനുമുന്‍പ് വന്‍തോതിലാണ് ഈ വഴി എത്തിയിരുന്നത്. ഇത്തരം വണ്ടികളില്‍ ഭൂരിപക്ഷവും അധികലോഡുമായാണ് വരുക. ഇവര്‍ക്കെല്ലാം ചെറിയ പിഴ ചുമത്തി പകരം പണംവാങ്ങുകയാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും ആരോപണമുണ്ട്.

കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള പച്ചക്കറി വണ്ടികള്‍, സിമന്റ്, അരി, നെല്ല്, പഞ്ചസാര, ശര്‍ക്കര, തുണിത്തരങ്ങള്‍, സാനിറ്ററി, ഇരുമ്പ് ഉത്പന്നങ്ങള്‍ തുടങ്ങിയവ ഈ വഴി വരുന്നുണ്ട്. മെറ്റല്‍, എം സാന്‍ഡ്, ഹോളോബ്രിക്സ് തുടങ്ങിയവ പ്രധാനമായും ഈ വഴി അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നുമുണ്ട്.


സര്‍ക്കാരിന് കിട്ടുക വെറും 16 ലക്ഷം
: ഏപ്രില്‍, മേയ് പോലുള്ള സീസണില്‍പോലും മാസം 16 ലക്ഷം രൂപയെ സര്‍ക്കാരിന് ഇവിടെനിന്ന് വരുമാനം ലഭിക്കാറുള്ളൂ. ഓരോ വാഹനത്തിലും അധികം കയറ്റുന്ന ഒരു ടണ്ണിന് 10,000 രൂപയും പിന്നീടുള്ള ഓരോ ടണ്ണിനും 1500 രൂപ വീതവും പിഴയീടാക്കണമെന്നാണ് ചട്ടം. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 100 വണ്ടികള്‍ വരെ പെര്‍മിറ്റിനായി ഇവിടെ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചെക്ക് പോസ്റ്റില്‍ അഴിമതി തിട്ടപ്പെടുത്താനാകാത്തത്ര വലുതാണെന്ന് വിജിലന്‍സ് സംഘം പറയുന്നു.

എ.എം.വി.ഐ. സഞ്ചരിച്ച കാറിൽനിന്ന്‌ അരലക്ഷം പിടിച്ചു

നിലമ്പൂര്‍: ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റില്‍ മൂന്നുദിവസം ജോലിചെയ്തുമടങ്ങിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ച കാറിലെ ബാഗില്‍നിന്ന് വിജിലന്‍സ് സംഘം 50,070 രൂപ കണ്ടെടുത്തു. കൈക്കൂലിയെന്നു സംശയിക്കുന്നതായി വിജിലന്‍സ് അറിയിച്ചു. പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ എ.എം.വി.ഐ. വണ്ടൂരില്‍ സ്വകാര്യ ആശുപത്രിയിലാണ്.

തിരൂര്‍ ആര്‍.ടി.ഒ. ഓഫീസിലെ ജീവനക്കാരന്‍ ആലപ്പുഴ കോമല്ലൂര്‍ കാരിമൂലയ്ക്കല്‍ ഷഫീസ് മന്‍സിലില്‍ ബി. ഷഫീസ് (31) ആണ് പിടിയിലായത്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നിലെ വാഹന പാര്‍ക്കിങ് കേന്ദ്രത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.

വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജോലി കഴിഞ്ഞ് കായംകുളത്തേക്ക് പോകാന്‍ ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നതായിരുന്നു. ഏജന്റ് എന്ന് സംശയിക്കുന്നയാളും ഓഫീസ് ജീവനക്കാരനും ഒപ്പമുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം കണ്ടെടുത്തത്. ബാഗ് തന്റേതല്ലെന്ന് പറഞ്ഞെങ്കിലും ഷഫീസിന്റെ തിരിച്ചറിയല്‍കാര്‍ഡും തുണിയും ഇതിലുണ്ടായിരുന്നു. വിജിലന്‍സ് സംഘം പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീണു. പണം ട്രഷറിയില്‍ അടയ്ക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് സംഘം അറിയിച്ചു.

ഭാര്യയുടെ പേരിലുള്ള കാറിലാണ് ഷഫീസ് റെയില്‍വേ സ്റ്റേഷനിലേക്ക് പോന്നത്. ഒപ്പമുണ്ടായിരുന്ന ഏജന്റാണ് കാര്‍ തിരികെ വഴിക്കടവിലേക്ക് കൊണ്ടുപോകാറുള്ളത്. വഴിക്കടവില്‍നിന്ന് പുറപ്പെട്ടപ്പോള്‍ത്തന്നെ ഇവര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. വിജിലന്‍സ് സംഘത്തില്‍ എസ്.ഐ.മാരായ മോഹന്‍ ദാസ്, ശ്രീനിവാസന്‍, എ.എസ്.ഐ. മുഹമ്മദ് സലീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിജിത്ത്, ഡ്രൈവര്‍ ജുനൈദ്, വഴിക്കടവ് കൃഷി ഓഫീസര്‍ ഡോ. നിസാര്‍ എന്നിവരും ഉണ്ടായിരുന്നു.

Content Highlights: vazhikkadavu rto check post-Bribery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented