വാസ്തുവിദഗ്ധനായ ചന്ദ്രശേഖര്‍ ഗുരുജിയെ ഹോട്ടലില്‍ കുത്തിക്കൊന്നു; കൊലയാളികള്‍ രക്ഷപ്പെട്ടു


Photo: Twitter.com/ANI & Youtube.com/Saral Vastu

ബെംഗളൂരു: പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധനായ ചന്ദ്രശേഖര്‍ ഗുരുജിയെ അജ്ഞാതര്‍ കുത്തിക്കൊന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ പ്രസിഡന്റ് ഹോട്ടലില്‍വെച്ചാണ് ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹോട്ടലിലെത്തിയ രണ്ടുപേര്‍ റിസ്പഷനില്‍വെച്ച് ചന്ദ്രശേഖര്‍ ഗുരുജിയെ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ചന്ദ്രശേഖര്‍ ഗുരുജി ചൊവ്വാഴ്ച രാവിലെ ഹോട്ടലില്‍ വന്നത്. ഇതിനിടെയായിരുന്നു ദാരുണമായ കൊലപാതകം. ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഹോട്ടലില്‍നിന്ന് കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞ് ഹുബ്ബള്ളി പോലീസ് കമ്മീഷണര്‍ ലബ്ബുറാം അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തില്‍ കുടുംബാംഗങ്ങളുടെ അടക്കം മൊഴി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഗല്‍ക്കോട്ട സ്വദേശിയായ ചന്ദ്രശേഖര്‍ ഗുരുജി വാസ്തുശാസ്ത്ര രംഗത്തെ പ്രമുഖനാണ്. സരള്‍വാസ്തു എന്ന പേരിലുള്ള സംരംഭത്തിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.


Content Highlights: vastu expert and saral vastu founder killed in hubbali karanataka

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented