തിരുവോണത്തിന് ശേഷം വീട്ടിലെത്തും, വീഡിയോകോളിലും സന്തോഷം; ആക്രമണത്തില്‍ തല തകര്‍ന്നു, അരുംകൊല


നിഖിതയുടേത് രണ്ടാംവിവാഹമായിരുന്നു. വിവാഹശേഷം ദുബായിലേക്കുപോയ നിഖിതയും ഭര്‍ത്താവും ഒമ്പതുദിവസം മുമ്പാണ് നാട്ടിലെത്തിയത്. അതിനുശേഷമുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം.

വർക്കലയിൽ ഭർത്താവ് കൊലപ്പെടുത്തിയ നിഖിതയുടെ മൃതദേഹം ആലപ്പുഴ കിടങ്ങാംപറമ്പിലുള്ള വീട്ടിൽ പൊതുദർശനത്തിനുവെച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ഉഷ. ഇൻസെറ്റിൽ കൊല്ലപ്പെട്ട നിഖിത, അറസ്റ്റിലായ അനീഷ്. അയന്തിയിലെ വീട്ടുമുറ്റത്തെ മരക്കൊമ്പിൽ ഉണങ്ങിയ നിലയിൽ തുടരുന്ന അനീഷിന്റെയും നിഖിതയുടെയും വിവാഹഹാരങ്ങളും കാണാം.

വര്‍ക്കല: വിവാഹം നടന്ന് രണ്ടു മാസം തികയും മുന്‍പ് നവവധുവിനെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. വര്‍ക്കല അയന്തി മൂന്നുമുക്ക് വിളയില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ നിഖിത(ദേവു-26) ആണ് കൊല്ലപ്പെട്ടത്. അനീഷി(35)നെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു.

ആലപ്പുഴ തത്തംപള്ളി ജില്ലാ കോടതി വാര്‍ഡ് പുത്തന്‍പറമ്പ് വീട്ടില്‍ കുട്ടപ്പന്റെയും ഉഷയുടെയും മകളാണ് മരിച്ച നിഖിത.

കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്. അനീഷിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. പുലര്‍ച്ചെ കിടപ്പുമുറിയില്‍നിന്ന് നിഖിതയുടെ കരച്ചില്‍ കേട്ടിരുന്നു. ഇതു കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും കതകു തുറന്നില്ല. തുടര്‍ന്ന് സമീപത്തു താമസിക്കുന്ന ബന്ധുക്കളെ വിളിച്ചുണര്‍ത്തി അവരുടെ സഹായത്തോടെ കമ്പിപ്പാരയുപയോഗിച്ച് കതക് കുത്തിത്തുറക്കുകയായിരുന്നു.

മുറിക്കുള്ളില്‍ കയറിനോക്കിയപ്പോള്‍ നിഖിത രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അനീഷ് അക്രമാസക്തനായി മുറിക്കുള്ളിലുണ്ടായിരുന്നു. അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. അനീഷിന്റെ അച്ഛന്‍ അശോകന്‍, അമ്മ ഷീബ, സഹോദരന്‍ അജീഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

കുടുംബങ്ങള്‍ നിശ്ചയിച്ച പ്രകാരമാണ് അനീഷിന്റെയും നിഖിതയുടെയും വിവാഹം നടന്നത്. 10 ദിവസം കഴിഞ്ഞ് ഇരുവരും അനീഷ് ജോലിചെയ്യുന്ന ഷാര്‍ജയിലേക്കു പോയിരുന്നു. അനീഷിന്റെ ചികിത്സയ്ക്കായി സെപ്റ്റംബര്‍ ഒന്നിനാണ് ഇവര്‍ നാട്ടില്‍ മടങ്ങിയെത്തിയത്. ഇവരുടെ വിവാഹഹാരങ്ങള്‍ ഇപ്പോഴും വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ഉണങ്ങിയ നിലയില്‍ കാണാം.

കൊലപാതകം ആസൂത്രിതം

ആസൂത്രിതമായാണ് അനീഷ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിഖിതയുടെ കഴുത്തില്‍ തോര്‍ത്തുപയോഗിച്ചു ഞെരുക്കുകയും വിളക്കിന്റെ കൂര്‍ത്തഭാഗംകൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നാകാം വിളക്കുപയോഗിച്ചു തലയ്ക്കടിച്ചതെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തില്‍ നിഖിതയുടെ തല തകര്‍ന്നിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ അനീഷ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ചോദ്യംചെയ്യലില്‍ അനീഷ് കുറ്റവും സമ്മതിച്ചു.

ഫൊറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ആര്‍.ഡി.ഒ. ചുമതലപ്പെടുത്തിയതനുസരിച്ച് വര്‍ക്കല തഹസില്‍ദാര്‍ എസ്.എന്‍.സതീശന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവം നടന്ന സ്ഥലം റൂറല്‍ എസ്.പി. ഡി.ശില്പ സന്ദര്‍ശിച്ചു. വര്‍ക്കല ഇന്‍സ്പെക്ടര്‍ എസ്.സനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

നിഖിതയുടെ ദാരുണാന്ത്യത്തില്‍ ഞെട്ടിത്തരിച്ചു നാട്

ആലപ്പുഴ: എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു നിഖിത. ആരുമായും പിണങ്ങാത്ത സൗമ്യശീല. എന്നിട്ടും ഇത്ര ദുരന്തപൂര്‍ണമായ അന്ത്യം നിഖിതയ്ക്കു സംഭവിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. വര്‍ക്കലയിലെ വീട്ടില്‍വെച്ച് ഭര്‍ത്താവ് നിഖിതയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ ജില്ലാക്കോടതി വാര്‍ഡ് പുത്തന്‍പറമ്പ് ബി. കുട്ടപ്പന്റെയും ഉഷയുടെയും മകളായ നിഖിത(26)യും ദുബായ് ഷിപ്പ്‌യാര്‍ഡില്‍ ജോലിയുള്ള വര്‍ക്കല സ്വദേശി അനീഷുമായുള്ള വിവാഹം ജൂലായ് എട്ടിനായിരുന്നു.

നിഖിതയുടേത് രണ്ടാംവിവാഹമായിരുന്നു. വിവാഹശേഷം ദുബായിലേക്കുപോയ നിഖിതയും ഭര്‍ത്താവും ഒമ്പതുദിവസം മുമ്പാണ് നാട്ടിലെത്തിയത്.

അതിനുശേഷമുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം.

വിവാഹശേഷം നിഖിത വളരെ സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ദുബായില്‍നിന്ന് വീഡിയോകോള്‍ ചെയ്യുമ്പോഴെല്ലാം നിഖിത സന്തോഷത്തിലായിരുന്നുവെന്നും അവര്‍ പറയുന്നു. അനീഷിന്റെ പെരുമാറ്റത്തിലും സംശയമൊന്നും തോന്നിയിരുന്നില്ലത്രേ.

അനീഷിന്റെ ഫോണില്‍നിന്ന് തിങ്കളാഴ്ച രാത്രി നിഖിത, അമ്മ ഉഷയെ വിളിച്ചിരുന്നു. തിരുവോണത്തിനുശേഷം വീട്ടിലെത്തുമെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. നിഖിതയ്ക്ക് സുഖമില്ലെന്നു പറഞ്ഞാണ് ചൊവ്വാഴ്ച പുലര്‍ച്ചേ ഭര്‍ത്തൃവീട്ടില്‍നിന്ന് ഫോണ്‍ വന്നത്.

അനീഷിന്റെ അച്ഛന്റെ ഫോണില്‍നിന്നാണ് വിളിയെത്തിയത്. നിഖിതയ്ക്ക് അത്യാഹിതമുണ്ടായെന്നും എത്രയുംവേഗം എത്തണമെന്നും ആവശ്യപ്പെട്ടു. ഉറ്റവര്‍ വര്‍ക്കലയിലെത്തുമ്പോള്‍ ആശുപത്രിയില്‍ കണ്ടത് നിഖിതയുടെ ചേതനയറ്റ ദേഹമായിരുന്നു.

Content Highlights: varkala nikitha murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented