വിവാഹശേഷം ഭാര്യയും ലഹരിക്കടിമ, ലഹരിക്കായി കുട്ടികള്‍ മോഷ്ടാക്കളാകും; ഗതികേടില്‍ കേരളം


കൊലപാതകങ്ങളുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കുപിന്നില്‍ ലഹരിയുടെ ഉപയോഗം കൂടുതലാണ്.

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കേരളത്തില്‍ മയക്കുമരുന്നിന്റെ തലസ്ഥാനമാണ് കൊച്ചി. പിടികൂടുന്ന രാസലഹരികളുടെ കണക്കും റേവ് പാര്‍ട്ടികളും കൊലപാതകങ്ങളുമാണ് ഈ പേരുദോഷത്തിനുകാരണം.

സംസ്ഥാനത്തെത്തന്നെ ഞെട്ടിച്ച ആറുകൊലപാതകങ്ങളാണ് 41 ദിവസത്തിനിടെ കൊച്ചി നഗരത്തില്‍ നടന്നത്. ഇതിനുപിന്നാലെ എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഒരു തുറന്ന കത്തെഴുതി. നഗരത്തില്‍ നടക്കുന്ന മിക്ക കൊലപാതകങ്ങളുടെയും പിന്നില്‍ ലഹരിസംബന്ധമായ തര്‍ക്കങ്ങളാണെന്ന് സൂചിപ്പിച്ചായിരുന്നു കത്ത്. നഗരത്തിന്റെ എല്ലായിടങ്ങളിലും ലഹരി ഉപയോഗം വ്യാപകമാണെന്നും എം.എല്‍.എ. തുറന്നുസമ്മതിക്കുന്നു.കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ മിക്കനഗരങ്ങളിലും ഇതുതന്നെ സ്ഥിതി. കൊലപാതകങ്ങളുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കുപിന്നില്‍ ലഹരിയുടെ ഉപയോഗം കൂടുതലാണ്.

ലഹരിയുടെ പിന്‍ബലത്തില്‍ പോലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ വീഡിയോകളായി സാമൂഹികമാധ്യമങ്ങളിലൂടെ എത്താറുണ്ട്. പിന്നീട് സ്വബോധത്തോടെയുള്ള ഇവരെ അറസ്റ്റുചെയ്തിട്ടുള്ള വീഡിയോയും പോലീസുതന്നെ പുറത്തിറക്കും. ലഹരിയുടെ ബലത്തില്‍ ഇവര്‍ കാട്ടിക്കൂട്ടുന്നത് ക്രമസമാധാനചുമതലയുള്ള പോലീസുകാരോടാണ്. സാധാരണക്കാരുടെ നേര്‍ക്കാണ് അക്രമമെങ്കില്‍ പറയുകയുംവേണ്ട. കൊലപാതകങ്ങളിലേക്ക് നയിക്കുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്.

കിരാതമനസ്സ്

ലഹരിമരുന്നിന്റെ സ്വാധീനമുണ്ടെങ്കില്‍ എന്തു കിരാതമായ ചിന്തയാണോ തോന്നുന്നത്, അത് നടപ്പാക്കാനായി അപകടകരമായ ശക്തി കൈവരും. പകവീട്ടണമെന്ന പദ്ധതിയില്‍ തല്ലുകയോ കൊല്ലുകയോ ചെയ്യണമെന്ന ചിന്ത കയറിവരും. ലഹരിയില്‍ കടിഞ്ഞാണില്ലാതെ എല്ലാം കൈവിട്ടുപോകുന്നതായാണ് നിലവിലെ കൊലപാതകങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. അക്രമവാസന ഏറിയുംകുറഞ്ഞും എല്ലാവരിലുമുണ്ട്. എന്നാല്‍, ലഹരിയെത്തുമ്പോള്‍ അതു പ്രകടിപ്പിക്കാനുള്ള സാധ്യതകൂടും

- ഡോ. സി.ജെ. ജോണ്‍, മനോരോഗവിദഗ്ധന്‍

പഠനം തകര്‍ക്കുന്ന ലഹരി

കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മാനസികപ്രയാസം, വീട്ടില്‍ ഒറ്റപ്പെടുന്ന സാഹചര്യം. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ ലഹരിക്കടിമയായി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് പറയാനുള്ളത് ഇക്കാരണങ്ങളായിരുന്നു. ലഹരി ഉപയോഗം തങ്ങളുടെ ജീവിതരീതിയാണെന്നാണ് പുതിയകാലത്തെ മയക്കുമരുന്നിന് ഇരകളാകുന്നവര്‍ നല്‍കുന്ന മറുപടി. മറ്റുള്ളവര്‍ ജീവിതം ജീവിച്ചുതീര്‍ക്കുമ്പോള്‍ ഞങ്ങള്‍ 'ആസ്വദിച്ചു' ജീവിക്കുകയാണെന്നാണ് ഈ കുട്ടികള്‍ പറയുന്നത്.

മയക്കുമരുന്ന് ഉപയോഗം ഹീറോയിസമായി കാണുന്ന കുട്ടികളും കുറവല്ലെന്ന് അധ്യാപകര്‍ പറയുന്നു. ലഹരികാരണം പഠനം താറുമാറായി ദിവസവും വിമുക്തിയിലെത്തുന്നത് നാലും അഞ്ചും കൗമാരക്കാരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂള്‍കുട്ടികള്‍ക്കിടയിലെ ലഹരിഉപയോഗം ഇരട്ടിയോളം വര്‍ധിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥരും പറയുന്നു.

നമ്മുടെ കുട്ടികളുടെമേല്‍ കഴുകന്‍കണ്ണുമായി വട്ടമിട്ടുപറക്കുകയാണ് ലഹരിമാഫിയ

സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒന്നരവര്‍ഷത്തിനിടെ 2020 കേസുകള്‍

കഴിഞ്ഞ എട്ടുമാസത്തിനിടെ പ്രതിയായ 21 വയസ്സിന് താഴെയുള്ളവര്‍ 389

വിവാഹ ശേഷം ഭാര്യയും ലഹരിക്കടിമ

വിവാഹശേഷം ഭാര്യയെയും മയക്കുമരുന്നിലേക്ക് അടിമകളാക്കുന്ന പ്രവണത കൂടുതലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് ശ്രദ്ധിക്കാറില്ല. വലിയ ദുരന്തമുണ്ടാകുമ്പോഴാണ് പലരും അറിയുന്നത്. ഉറക്കമിളച്ച് ജോലിചെയ്യാനും മറ്റുള്ളവരെക്കാള്‍ മുന്നേറാനും കഴിയുമെന്ന് തെറ്റിദ്ധരിച്ച് ലഹരി ഉപയോഗിക്കുന്നവര്‍ ഐ.ടി. മേഖലയില്‍ ധാരാളമുണ്ട്

-ജിഷ ത്യാഗരാജ്, കൗണ്‍സലര്‍, കനല്‍

ലക്ഷണം സ്വഭാവമാറ്റം

യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതാണ് കുടുംബബന്ധങ്ങള്‍ തകരാന്‍ പ്രധാനകാരണം. ഇവര്‍ വിവാഹശേഷവും ഇത് നിര്‍ത്തില്ല. പങ്കാളിവരെ വളരെ വൈകിയേഅറിയൂ. കാരണം പുകവലിയോ മദ്യപാനമോ ഇവരില്‍ ഉണ്ടാകണമെന്നില്ല. ഒടുവില്‍ സ്വഭാവം മാറുന്നതോടെയാണ് ഭാര്യ അറിയുന്നത്.

കരളത്തില്‍ വിവാഹമോചനക്കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലുള്ള മുഖ്യകാരണങ്ങളിലൊന്ന് മയക്കുമരുന്ന്. മദ്യപാനത്തെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ മയക്കുമരുന്നിന്റെ പങ്ക്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബകോടതിയില്‍ ഒരുവര്‍ഷം വരുന്നത് 3000 വിവാഹമോചനക്കേസുകളാണ്. സമീപകാലത്തെത്തിയ 20 ശതമാനം കേസുകളിലും പങ്കാളിയുടെ മയക്കുമരുന്ന് ഉപയോഗമാണ് മുഖ്യകാരണം. ആറ്റിങ്ങല്‍ കുടുംബകോടതിയിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് കുടുംബകോടതിയില്‍ അഭിഭാഷകയായ സി.എ. പാര്‍വതി പറയുന്നു.

മയക്കുമരുന്നിന്റെ ഉപഭോഗത്താലുണ്ടാകുന്ന സംശയരോഗമാണ് (പാരനോയ) പ്രധാനപ്രശ്‌നം. ഒരു തെറ്റുംചെയ്യാത്ത ഭാര്യയെ മര്‍ദിക്കും. എം.ഡി.എം.എ., എല്‍.എസ്.ഡി. എന്നീ രാസമരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ തലച്ചോറില്‍ രാസപ്രകിയ മാറ്റംവന്ന് പലചിന്താഗതികളും കടന്നുവരും. ഇതിലൊന്നാണ് സംശയരോഗം. പിന്നീട് ഇത് ഉപദ്രവമാകും.

അഞ്ചുവര്‍ഷം 68294 കേസ്

2018........16,297
2019........16,344
2020........8,635
2021.........9,617
2022........20,852

ഈ വര്‍ഷം പിടിച്ചത്

കഞ്ചാവ്.........3203.8 കിലോ

ഹാഷിഷ്........33230.4 ഗ്രാം

ബ്രൗണ്‍ ഷുഗര്‍........103.7 ഗ്രാം

ഹെറോയിന്‍..........129.7 ഗ്രാം

എം.ഡി.എം.എ........6489.5 ഗ്രാം

തയ്യാറാക്കിയത്

സി.ആർ. കൃഷ്ണകുമാർ,അഞ്ജന ഉണ്ണികൃഷ്ണൻ,എസ്.രാംകുമാർ,കെ.ആർ. അമൽ

Content Highlights: valicheriyoo vishalokam antidrugs campaign 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented