ലഹരിക്കേസില്‍ ശിക്ഷ അളവ് നോക്കി; കേന്ദ്ര നിയമം ഭേദഗതിചെയ്യാന്‍ സമ്മര്‍ദവുമായി കേരളം


സ്വന്തം ലേഖകന്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലഹരിക്കേസുകളിലെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുതകുന്ന പഴുതുകള്‍ ഒഴിവാക്കി എന്‍.ഡി.പി.എസ്.(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ കേരളം വീണ്ടും സമ്മര്‍ദം ചെലുത്തും. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. എം.പി.മാര്‍ മുഖേന ഇക്കാര്യം ലോക്സഭയില്‍ ഉന്നയിക്കുന്നതിനൊപ്പം മറ്റുതരത്തിലുള്ള സമ്മര്‍ദവും തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

ലഹരിക്കെതിരേ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. ഇതിനുപകരമായി സംസ്ഥാനത്തിന് മറ്റൊരു നിയമനിര്‍മാണം സാധ്യമാകില്ല. ഇതാണ് പ്രതിസന്ധിയും. പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കുന്നതടക്കമുള്ള നടപടികള്‍. പലപ്പോഴും നിയമത്തിലുള്ള പഴുതുകള്‍മൂലം ചെറിയ ശിക്ഷമാത്രമായോ പ്രതികള്‍ രക്ഷപ്പെടാനോ കാരണമാകുന്നുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ലഹരിവ്യാപനം തടയാനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ നിയമഭേദഗതിക്ക് കേരളത്തിന്റെ ഇടപെടല്‍.

ലഹരിക്കെതിരേ നവംബര്‍ ഒന്നുവരെ വ്യാപകബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്ത് തുടരുന്നത്. ഇതിനൊപ്പം എക്‌സൈസിന്റെ പരിശോധനകളും ശക്തമാക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവ് നവംബര്‍ ഒന്നിനുശേഷവും തുടരും.

ലഹരിക്കെതിരേ പോരാടന്‍ കുട്ടിപ്പോലീസ്
തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും. ഓരോ എസ്.പി.സി. സ്‌കൂളും എസ്.പി.സി. പദ്ധതിയില്ലാത്ത അഞ്ചുസ്‌കൂളുകള്‍ വീതം ഏറ്റെടുക്കും. ഓരോ എസ്.പി.സി. കാഡറ്റും 100 പേര്‍ക്കാണ് ബോധവത്കരണം നല്‍കുക.

സ്റ്റുഡന്റ് പോലീസ് പദ്ധതി നിലവിലുള്ള 1000 സ്‌കൂളുകളിലെ 84,000 കുട്ടികള്‍ പങ്കാളികളാകും. ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കും. സ്‌കൂള്‍പരിസരത്തെ ലഹരിവില്‍പ്പനയും ഉപഭോഗവും കണ്ടെത്താനും എസ്.പി.സി. മുന്‍കൈയെടുക്കും.

ലഹരിക്ക് അടിമയായ വരെ വിമുക്തിയുടെ ലഹരിമോചനകേന്ദ്രങ്ങളിലെത്തിച്ച് ചികിത്സ നല്‍കും. ലഹരിവിരുദ്ധ പോസ്റ്റര്‍ രചനാമത്സരങ്ങള്‍, ലഹരിക്ക് അടിമപ്പെട്ടവരുടെ ജീവിതം നേരിട്ട് മനസ്സിലാക്കുന്നതിനായി ലഹരി വിമോചന കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവയും നടത്തും. ലഹരി ഉപയോഗംമൂലമുണ്ടാകുന്ന വെല്ലുവിളികള്‍, നിയമവശങ്ങള്‍ എന്നിവയെക്കുറിച്ച് 'സാറ്റര്‍ഡേ ടോക്ക്' എന്ന പേരില്‍ ഒരു മാസം ഓണ്‍ലൈന്‍ ക്ലാസുകളും നടത്തും.

ലഹരിക്ക് അടിമയായതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 'വോയ്‌സ് ഓഫ് വിക്ടിംസ്' എന്ന വീഡിയോ പരമ്പര പ്രദര്‍ശനവും നടത്തും.

Content Highlights: valicheriyoo vishalokam anti drugs campaign 2022 ndps act


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented