Screengrab: Mathrubhumi News
വാഗമണ്‍: സ്‌കൂളില്‍നടന്ന ലഹരിവിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വാഗമണ്‍ കോട്ടമല എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ ടി.ജി. വിനോദിനെ (39)യാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ്. ഇതിന്റെ അന്വേഷണവും സമ്മര്‍ദ്ദങ്ങളും താങ്ങാനാകാതെ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഏലപ്പാറ സ്വദേശി പി.രാമകൃഷ്ണ (54) നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നവംബര്‍ 14- ന് സര്‍ക്കാര്‍ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കിടെയാണ് അധ്യാപകന്‍ മദ്യപിച്ചെത്തിയത്. ഇത് വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു. ചോദ്യംചെയ്ത പി.ടി.എ. പ്രസിഡന്റുമായി വാക്കേറ്റമുണ്ടാകുകയുംചെയ്തു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും ചെയ്തു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പോലീസിന്റെ എഫ്.ഐ.ആറും നല്‍കിയിട്ടും അധ്യാപകനെതിരേ അധികാരികള്‍ നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
അധ്യാപകന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ഒരു വിഭാഗവും ശിക്ഷാ നടപടി വേണമെന്ന് മറ്റൊരു വിഭാഗവും പ്രഥമാധ്യാപകന്‍നുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പ്രഥമാധ്യാപകന്റെ ബന്ധുക്കള്‍ പറഞ്ഞു.
Content Highlights: vagamon school teacher suspended for consuming alcohol on duty time


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..