വടക്കഞ്ചേരി അപകടം: മുങ്ങിയ ബസ് ഡ്രൈവര്‍ കൊല്ലത്ത് പിടിയില്‍, കാര്‍ പിന്തുടര്‍ന്ന് പിടികൂടി


ഭയം കാരണമാണ് പാലക്കാട്ടെ ആശുപത്രിയില്‍നിന്ന് മുങ്ങിയതെന്നാണ് ജോമോന്റെ പ്രാഥമിക മൊഴി.

അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്. ഇൻസെറ്റിൽ ഡ്രൈവർ ജോമോൻ

കൊല്ലം: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. എറണാകുളം സ്വദേശിയായ ജോമോനെയാണ് കൊല്ലം ചവറയില്‍നിന്ന് പോലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ ചികിത്സതേടിയ ശേഷം ജോമോന്‍ പാലക്കാട്ടെ ആശുപത്രിയില്‍നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടൂറിസ്റ്റ് ബസിന്റെ ഉടമ അരുണിനെയും പോലീസ് പിടികൂടി.

ബസ് അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ജോമോന്‍ വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഇതിനുശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രിയില്‍നിന്ന് പ്രാഥമിക ചികിത്സ തേടിയ ശേഷം ഇയാള്‍ മുങ്ങിയെന്നാണ് പോലീസ് പറഞ്ഞത്. ഇയാളെ കണ്ടെത്താനായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.



ജോമോന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് വടക്കഞ്ചേരി പോലീസ് അന്വേഷണം നടത്തിയിരുന്നത്. ഈ അന്വേഷണത്തിലാണ് ഇയാള്‍ തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ദേശീയപാതയില്‍ പോലീസ് വാഹന പരിശോധന ശക്തമാക്കി. ഇതിനിടെയാണ് കൊല്ലം ചവറയില്‍വെച്ച് ജോമോനെ പോലീസ് പിടികൂടിയത്.

ആദ്യം പോലീസിനെ വെട്ടിച്ച് കടക്കാനായിരുന്നു ജോമോന്റെ ശ്രമം. ഇതോടെ ചവറ പോലീസ് ഇയാളെ കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചവറ പോലീസ് കസ്റ്റഡിയിലെടുത്ത ജോമോനെ പിന്നീട് വടക്കഞ്ചേരി പോലീസിന് കൈമാറി.

ഭയം കാരണമാണ് പാലക്കാട്ടെ ആശുപത്രിയില്‍നിന്ന് മുങ്ങിയതെന്നാണ് ജോമോന്റെ പ്രാഥമിക മൊഴി. തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതേസമയം, ജോമോന്റെ യഥാര്‍ഥ പേര് ജോജോ പത്രോസ് എന്നതാണെന്ന് സഹോദരന്‍ ജിജോ വെളിപ്പെടുത്തി. അപകടത്തിന് ശേഷം ജോമോന്‍ ഫോണില്‍ വിളിച്ചിരുന്നു. അപകടമുണ്ടായെന്നും ആശുപത്രിയില്‍ പോവുകയാണെന്നുമാണ് പറഞ്ഞതെന്നും പിന്നീട് വിളിച്ചിട്ടില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.

Content Highlights: vadakkenchery bus accident tourist bus driver caught by police from kollam chavara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented