ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം; ജോമോന്‍ DYFI ഓഫീസ് ആക്രമിച്ച കേസിലും പ്രതി


യുവജന സംഘടനയുടെ ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത്.

Visual of the incident-Accused Jomon / Photo: Screengrab of Mathrubhumi News

കൊച്ചി: വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ബസ് ഓടിച്ച ഡ്രൈവര്‍ ജോമോന്‍ ആക്രമണ കേസിലും പ്രതി. കഴിഞ്ഞ ജൂലൈ 16-ന് കൂത്താട്ടുകുളത്തെ ഡി.വൈ.എഫ്.ഐ. ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിയായ ജോമോനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഡി.വൈ.എഫ്.ഐ. ഓഫീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യുവജന സംഘടനയുടെ ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത്.

ജോമോന്‍ നേരത്തേയും അപകടകരമായരീതിയില്‍ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഡ്രൈവിങ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തംചെയ്യുന്ന ദൃശ്യമായിരുന്നു കഴിഞ്ഞദിവസം പുറത്ത് വന്നത്.ഇതിന് പിന്നാലെയാണ് ഇയാള്‍ പാര്‍ട്ടി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണെന്ന് കാണിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഡി.വൈ.എഫ്.ഐ. ഓഫീസ് ആക്രമണത്തിന് മുമ്പുള്ള ദൃശ്യമാണിതെന്നാണ് സൂചന. ഒരു വ്യക്തിയെ വെല്ലുവിളിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യത്തിലുണ്ട്.

അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സംഭവ സ്ഥലത്തുനിന്ന് മുങ്ങിയ ജോമോനെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലം ചവറയില്‍വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയിരുന്നു. ബസ്സുടമ കോട്ടയം പാമ്പാടി പാങ്ങാട് തെക്കേമറ്റം വീട്ടില്‍ എസ്. അരുണിനെ പ്രേരണാക്കുറ്റം ചുമത്തിയും അറസ്റ്റ് ചെയ്തു.

Content Highlights: vadakkenchery accident case bus driver jomon also accused in dyfi office attack case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented