പോലീസ് കസ്റ്റഡിയിൽ മരിച്ച സജീവൻ
കോഴിക്കോട്: പോലീസ് സ്റ്റേഷന് മുമ്പിൽ കുഴഞ്ഞുവീണ് മരിച്ച വടകര കല്ലേരി സ്വദേശി സജീവന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളിലും തോൽ ഉരഞ്ഞ് പോറലുകളുണ്ടെന്നും മുതുകിൽ ചുവന്ന പാട് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിശദമായ റിപ്പോർട്ട് കിട്ടിയ ശേഷം സർജന്റെ മൊഴിയെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പറഞ്ഞു. സജീവനെതിരെ കേസ് എടുത്തത് മരണത്തിന് മുമ്പാണോ ശേഷമാണോ എന്നറിയാൻ വടകര പോലീസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കും. കേസിൽ സസ്പെൻഡ് ചെയ്ത എസ്.ഐ. എം.നിജേഷ്, എ.എസ്.ഐ. അരുൺകുമാർ, സി.പി.ഒ. ഗിരീഷ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന്ന് മുൻപിൽ എത്താത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയും ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയാനാണ് നീക്കം. ചൊവ്വാഴ്ച സസ്പെൻഷനിലായ സി.പി.ഒ. പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച അർദ്ധരാത്രിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സജീവൻ സ്റ്റേഷന് മുമ്പിൽ കുഴഞ്ഞ് വീണ് മരിച്ചത്.
Content Highlights: Vadakara Sajeevan's death - postmortem report says that heart attack
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..