മരിച്ച രാജൻ(ഇടത്ത്) മൃതദേഹം കണ്ടെത്തിയ കട(വലത്ത്) Screengrab: Mathrubhumi News
കോഴിക്കോട്: വടകരയിൽ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് പിടിയിലായത്. പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇക്കഴിഞ്ഞ ഡിസംബർ 24- ന് അർധരാത്രിയാണ് രാജനെ വടകരയിലെ സ്വന്തം കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും രാജന് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കടയിലെ പണവും മോഷണം പോയിരുന്നു.
സംഭവദിവസം രാത്രി രാജനൊപ്പം നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി തൊട്ടടുത്ത കടക്കാര് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തില്‍ ചില സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. രാജന് ബൈക്കില്‍ കയറി ഒരാളോടൊപ്പം പോകുന്നതായിരുന്നു ദൃശ്യം. പക്ഷേ, സി.സി.ടി.വി.യില്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. അതിനിടെ മദ്യപാന ശീലമുണ്ടായിരുന്ന രാജന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
സമൂഹമാധ്യമ ആപ്പുവഴിയാണ് മുഹമ്മദ് ഷഫീക്കിനെ വ്യാപാരി രാജൻ പരിചയപ്പെട്ടത്.
Content Highlights: Vadakara merchant murder, accused in custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..