പിടിയിലായ ഷെഫീഖ്
വടകര: നാടിനെ നടുക്കിയ കൊലപാതകത്തിൽ മിന്നൽവേഗത്തിൽ തൊണ്ടിമുതലുകൾ മുഴുവൻ കണ്ടെടുത്ത് അന്വേഷണസംഘം. വ്യാപാരിയെ കൊലപ്പെടുത്തിയശേഷം പ്രതി അപഹരിച്ച നവരത്നമോതിരം വെള്ളിയാഴ്ച പോലീസിന് ലഭിച്ചു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് കോഴിക്കോടുള്ള സുഹൃത്തിന് സമ്മാനമായി നൽകിയ നവരത്നമോതിരം പോലീസ് ആവശ്യപ്പെട്ടതുപ്രകാരം സുഹൃത്ത് വടകര സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
അഞ്ചുദിവസത്തെ കസ്റ്റഡികാലാവധി പൂർത്തിയായതിനാൽ ശനിയാഴ്ച പ്രതി മുഹമ്മദ് ഷഫീഖിനെ കോടതിയിൽ ഹാജരാക്കും. തൊണ്ടിമുതൽ മുഴുവൻ കിട്ടിയതിനാൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല.
അഞ്ചുദിവസംകൊണ്ട് വലിയ പ്രതിസന്ധികളൊന്നുമില്ലാതെയാണ് തൊണ്ടിമുതലുകൾ മുഴുവൻ കണ്ടെടുത്തത്. ഡിസംബർ 24-ന് രാത്രി നടന്ന കൊലപാതകത്തിൽ പ്രതിയുടെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യത്തിന്റെ ചുവടുപിടിച്ച് മിന്നൽവേഗത്തിലാണ് വടകര സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും.
Content Highlights: vadakara businessman murder navratna ring police seized gifted to friend by accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..