മയക്കുമരുന്ന്: എട്ടാംക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍, നിര്‍ണായകവിവരം കിട്ടിയെന്ന് സൂചന


ഇപ്പോഴും മയക്കുമരുന്നുകേസ് പോലീസ് രജിസ്റ്റര്‍ചെയ്തിട്ടില്ല. വെളിപ്പെടുത്തല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വൈകാതെത്തന്നെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

വടകര: മയക്കുമരുന്ന് നല്‍കിയശേഷം ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചതായി എട്ടാംക്ലാസ് വിദ്യാര്‍ഥിനി വെളിപ്പെടുത്തി മൂന്നുദിവസം പിന്നിട്ടിട്ടും സംഭവത്തില്‍ വ്യക്തത വരുത്താതെ പോലീസ്.

ഇപ്പോഴും മയക്കുമരുന്നുകേസ് പോലീസ് രജിസ്റ്റര്‍ചെയ്തിട്ടില്ല. വെളിപ്പെടുത്തല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വൈകാതെത്തന്നെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ചില നിര്‍ണായകവിവരങ്ങള്‍ വ്യാഴാഴ്ച അന്വേഷണസംഘത്തിന് കിട്ടിയതായാണ് വിവരം. ഇത് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായര്‍ വ്യാഴാഴ്ച ചോമ്പാല പോലീസ് സ്റ്റേഷനിലെത്തി അന്വേഷണസംഘവുമായി ചര്‍ച്ചനടത്തി. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി ഡി.ഐ.ജി.യും റൂറല്‍ എസ്.പി. ആര്‍. കറുപ്പസ്വാമിയും വിലയിരുത്തി. വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബുധനാഴ്ച പെണ്‍കുട്ടിയുടെ മൊഴി കൗണ്‍സലിങ്ങിലൂടെ പോലീസ് ശേഖരിച്ചിരുന്നു. കുറച്ചുകൂടി വിവരങ്ങള്‍ ശേഖരിക്കാനുണ്ടെങ്കിലും കുട്ടി ക്ഷീണിതയായതിനാല്‍ വ്യാഴാഴ്ച മൊഴിയെടുത്തില്ല. സഹപാഠികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴികളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുചിലരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച ഡോക്ടറില്‍നിന്ന് നിര്‍ണായകമൊഴി ലഭിച്ചിട്ടുണ്ട്. നിലവില്‍ കുട്ടിയുടെ പരാതിയില്‍ പോക്‌സോവകുപ്പില്‍ ഒരുകേസാണ് രജിസ്റ്റര്‍ചെയ്തത്.

Content Highlights: vadakara azhiyoor school girl drugs case investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented