പ്രതികളെ കൊണ്ടുപോവുന്ന പോലീസ് വാഹനം നാട്ടുകാർ തടഞ്ഞുവെച്ചപ്പോൾ
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ 17 കാരിയെ അഞ്ചു ദിവസം മുന്നെ കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത്. റിസോര്‍ട്ട് ഉടമയും ബി.ജെ.പി നേതാവിന്റെ മകനുമായ പുല്‍കിത് ആര്യയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.
വാക്കുതര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പിടിയിലായ പ്രതികള്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പ്രതികളില്‍ ഒരാള്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലക്ഷ്മണ്‍ ജ്വാല ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്ന അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18-നാണ് കുടുംബം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21- ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോവുകയായിരുന്നു.
അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. റിസോര്‍ട്ട് ഉടമയായ പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Uttarakhand BJP leader's son arrested for murder at resort


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..