വീട്ടിലേക്ക് വരില്ലെന്ന് ഭാര്യ, മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; കഷണവുമായി പോലീസ് സ്‌റ്റേഷനില്‍


ഒരുമാസം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനായാണ് സഞ്ജയ് കുമാര്‍ കഴിഞ്ഞദിവസം വന്ദനയുടെ വീട്ടിലെത്തിയത്.

പ്രതീകാത്മക ചിത്രം | PTI

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. രാതാസിയ സ്വദേശിയും കര്‍ഷകനുമായ സഞ്ജയ് കുമാറാ(30)ണ് ഭാര്യ വന്ദന(26)യുടെ മൂക്ക് കടിച്ചെടുത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വന്ദന കഴിഞ്ഞ ഒരുമാസമായി ധാക്കിയ ഗ്രാമത്തിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഒരുമാസം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനായാണ് സഞ്ജയ് കുമാര്‍ കഴിഞ്ഞദിവസം വന്ദനയുടെ വീട്ടിലെത്തിയത്. എന്നാല്‍ യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. ഇതോടെ കുപിതനായ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയും മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ കടിച്ചെടുത്ത മൂക്കിന്റെ കഷണവുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

അതേസമയം, ഗുരുതരമായി പരിക്കേറ്റ യുവതിയെ വീട്ടുകാര്‍ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായതിനാല്‍ യുവതിയെ പിന്നീട് ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുവര്‍ഷം മുമ്പാണ് സഞ്ജയ്കുമാറുമായി മകളുടെ വിവാഹം കഴിഞ്ഞതെന്ന് വന്ദനയുടെ പിതാവ് ശിവറാം പറഞ്ഞു. സഞ്ജയ്കുമാറിന്റെ രണ്ടാംഭാര്യയാണ് വന്ദന. ആറുവര്‍ഷം മുമ്പാണ് അയാളുടെ ആദ്യഭാര്യ മരിച്ചത്. വിവാഹത്തിന് പിന്നാലെ സഞ്ജയുടെ മദ്യപാനത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. കഴിഞ്ഞദിവസം മകളെ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകാനായിരുന്നു അയാളുടെ ശ്രമമെന്നും ഇത് ചെറുത്തപ്പോളാണ് ആക്രമണം നടത്തിയതെന്നും ശിവറാം പ്രതികരിച്ചു.


Content Highlights: uttar pradesh man bites off wife's nose for not returning his home and surrenders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented