16-കാരിയെ കൊന്ന് കുഴിച്ചിട്ടത് കാമുകന്റെ കിടപ്പുമുറിയില്‍; രണ്ടുവര്‍ഷത്തിന് ശേഷം മൃതദേഹം കണ്ടെത്തി


ഗൗരവും പിതാവും പിടിയിലാകുന്നതുവരെ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഗൗരവിനൊപ്പം ഉണ്ടാകുമെന്നായിരുന്നു പോലീസും കരുതിയിരുന്നത്.

Photo: twitter.com/firozabadpolice

ആഗ്ര: രണ്ടുവര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കാമുകനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് കിത്തോത് സ്വദേശിയായ 16-കാരിയെയാണ് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കിത്തോത് സ്വദേശി ഗൗരവ് സിങ്(25), പിതാവ് ചന്ദ്രബാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു.

രണ്ടുവര്‍ഷം മുമ്പ് 16-കാരിയെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേസിലെ മുഖ്യപ്രതിയായ ഗൗരവ് സിങ്ങിന്റെ സമീപവാസിയായിരുന്നു പെണ്‍കുട്ടി. ഇരുവരും തമ്മില്‍ അടുപ്പത്തിലുമായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ഗൗരവ് സിങ്ങിനെതിരേ പരാതി നല്‍കിയതോടെ ഇയാളും കുടുംബാംഗങ്ങളും നാട്ടില്‍നിന്ന് മുങ്ങി. ഇതോടെ കേസില്‍ അന്വേഷണം നിലച്ചു.

പെണ്‍കുട്ടിയെ ഗൗരവ് സിങ് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു പോലീസും നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍ ഗൗരവിനെയും ഇയാളുടെ പിതാവ് അടക്കമുള്ളവരെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അടുത്തിടെ പ്രതികളെ പിടികൂടാനുള്ള കേസുകളില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഫിറോസ്ബാദ് എസ്.എസ്.പി. നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍കഴിഞ്ഞിരുന്ന ഗൗരവും പിതാവും പിടിയിലായത്.

2021 നവംബര്‍ 21-നാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സമീപവാസിയായ പെണ്‍കുട്ടിയെ ഇരുചക്രവാഹനം ഓടിക്കാന്‍ പഠിപ്പിച്ചിരുന്നത് ഗൗരവായിരുന്നു. ഇതിനുപിന്നാലെ ഇരുവരും അടുപ്പത്തിലായി. എന്നാല്‍ ഗൗരവിന്റെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ പെണ്‍കുട്ടി വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയെന്നും ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമായിരുന്നു ഗൗരവിന്റെ മൊഴി.

നവംബര്‍ 21-ാം തീയതി ഗൗരവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മറ്റുപ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ മൃതദേഹം മറവുചെയ്യാനുള്ള പദ്ധതിയും പ്രതികള്‍ തയ്യാറാക്കി. വീട്ടിലെ കിടപ്പുമുറിയില്‍ കുഴിയെടുത്ത ശേഷം അതിലാണ് മൃതദേഹം മറവുചെയ്തത്. തുടര്‍ന്ന് തറ വീണ്ടും പഴയപോലെയാക്കുകയും ഈ ഭാഗത്ത് ഗോതമ്പ് സൂക്ഷിക്കുകയും ചെയ്തു.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മാതാവ് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. ഗൗരവ് മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇവരുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ ഗൗരവും പിതാവും രണ്ട് സഹോദരങ്ങളും നാടുവിടുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാണ എന്നിവിടങ്ങളിലെ വിവിധഭാഗങ്ങളിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ഗൗരവും പിതാവും പിടിയിലാകുന്നത് വരെ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഗൗരവിനൊപ്പം ഉണ്ടാകുമെന്നായിരുന്നു പോലീസും കരുതിയിരുന്നത്. എന്നാല്‍ 16-കാരിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ഇതോടെ പോലീസ് സംഘം പ്രതികളുമായി ഇവരുടെ പഴയ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഒളിവിലുള്ള ഗൗരവിന്റെ സഹോദരങ്ങള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Content Highlights: uttar pradesh girl killed by boy friend and his family buried in home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented