
Uthara Murder Case
കൊല്ലം: ഉത്രയെ കൊന്നത് താന്നല്കിയ പെണ്‍മൂര്‍ഖനെ ഉപയോഗിച്ചാണെന്ന്് സാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മൊഴി. ഉത്ര വധക്കേസില്‍ സുരേഷിന്റെ സാക്ഷിവിസ്താരം കൊല്ലം ആറാംനമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഒന്‍പതിന് ഉത്രയുടെ അച്ഛന് വിജയസേനന്‍, സഹോദരന് വിഷു എന്നിവരെ വിസ്തരിക്കും.
സൂരജിന് ആദ്യം കൈമാറിയ അണലിയെ ഊഴായിക്കോടുനിന്ന് പിടിച്ചതാണെന്ന് സുരേഷ് മൊഴിനല്‍കി. ഇതിന്റെ വീഡിയോയും ഹാജരാക്കിയിരുന്നു. രണ്ടാമത് നല്കിയ മൂര്‍ഖനെ ആലംകോടുനിന്ന് പിടിക്കുന്ന വീഡിയോയുള്പ്പെടെയുള്ള തെളിവുകളും സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന വീഡിയോയും സുരേഷ് തിരിച്ചറിഞ്ഞു. ഉത്രയുടെ വീട്ടില്‍ തല്ലിക്കൊന്ന മൂര്‍ഖന്റെ ഫോട്ടോ സുരേഷിന് കാണിച്ചുകൊടുത്തു. അപ്പോഴാണ് ഇത് താന്‍ നല്കിയ മുട്ടയിട്ട പെണ്മൂര്ഖന് തന്നെയാണെന്ന് സുരേഷ് മൊഴിനല്‍കിയത്. ആലംകോടുനിന്നുപിടിച്ച പാമ്പ് 12 മുട്ടയിട്ടിരുന്നു. അതിന്റെ വാലും വയറും തിരിച്ചറിയാനാകുമെന്ന് സുരേഷ് പറഞ്ഞു.
താന്‍ പാമ്പിനെ കൊടുത്തതുകൊണ്ടാണ് സൂരജ് കൃത്യം നടത്തിയത്. അതിനാല്‍ താനും കുറ്റക്കാരനാകുമെന്ന് സുരേഷ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്കി. കൃഷിയിടത്തില്‍ എലിയെ പിടിക്കാന്‍ ആരും അണലിയെ വാങ്ങാറില്ലല്ലോ എന്നചോദ്യത്തിന് സൂരജ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരുകാര്യം ആദ്യമായി കേട്ടതെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു. വിസ്താരം പൂര്‍ത്തിയായതോടെ ഇയാളെ ജയിലിലേക്ക് അയച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, കെ.ഗോപിഷ് കുമാര്‍, സി.എസ്.സുനില്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അജിത്പ്രഭാവ്, എ.അശോക് കുമാര്‍, ജിത്തു എസ്.നായര്‍, ബ്രിജേന്ദ്രലാല്‍ എന്നിവരും ഹാജരായി.
Content Highlights: uthra murder case trial is going on in court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..