ടയറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മർദിച്ച യുവാക്കൾ അറസ്റ്റിൽ


പ്രതീകാത്മകചിത്രം | Photo: Mathrubhumi

റാന്നി: കെ.എസ്.ആർ.ടി.സി. ജീവനക്കാരെ യുവാക്കൾ മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ കെ.കെ.ആനന്ദ്, മെക്കാനിക്ക് റോബിൻ ജി.വർഗീസ് എന്നിവർക്കാണ് മർദനമേറ്റത്. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ശ്രീക്കുട്ടൻ(24), ശരത്ത്്(23), വിഷ്ണു(26), ജിബിൻ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലാണ് സംഭവം. സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിന്റെ ടയറിൽ ഇവരിലൊരാൾ മൂത്രമൊഴിച്ചതിനെ ഡ്രൈവർ ആനന്ദ് ചോദ്യം ചെയ്തു. അവിടെനിന്ന് മടങ്ങിയ ഇയാൾ സുഹൃത്തുക്കളുമായി തിരികെ വന്ന് ആനന്ദുമായി തർക്കമുണ്ടായി. ആനന്ദിനെ മർദിക്കുന്നത് കണ്ട് ഓടി എത്തിയ റോബിനെയും യുവാക്കൾ മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സംഭവമറിഞ്ഞെത്തിയ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബസ്‌സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കെത്തിയവരാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

Content Highlights: urinated on the tier - questioned, ksrtc workers attacked by youth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented