വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ മൂന്നാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി


ഗൗരവിന്റെ വിവാഹഭ്യര്‍ഥന ശീതള്‍ നിരസിച്ചതിന് പിന്നാലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തള്ളി താഴേക്കെറിയുകയായിരുന്നു

പ്രതീകാത്മക ചിത്രം | Getty Images

നോയിഡ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കെട്ടിടത്തിനുമുകളില്‍ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്താണ് സംഭവം. യുവതിയുടെ മൃതദേഹവുമായി പോകുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. ഹോഷിപുര്‍ ശര്‍മ മാര്‍ക്കറ്റിലെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയിജീവനക്കാരിയായ ശീതളാണ് (22) കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഗൗരവ് നേരത്തെ തന്നെ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്നും ഇത് പോലീസില്‍ പരാതിപ്പെട്ടിരുന്നെന്നും ശീതളിന്റെ സഹോദരന്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് സംഭവം. ഗൗരവിന്റെ വിവാഹഭ്യര്‍ഥന ശീതള്‍ നിരസിച്ചതിന് പിന്നാലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തള്ളി താഴേക്കെറിയുകയായിരുന്നു. തുടര്‍ന്ന് താഴെയെത്തിയ ഗൗരവ് ദൃക്‌സാക്ഷികളോട് മരിച്ചുകിടക്കുന്നത് തന്റെ സഹോദരിയാണെന്ന് പറയുകയും ആശുപത്രിയിലേക്കെന്ന വ്യാജേന മൃതദേഹവുമായി പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലേക്കാണ് മൃതദേഹം കൊണ്ടുപോകാന്‍ താന്‍ ഉദ്ദേശിച്ചതെന്ന് ഗൗരവ് പോലീസിനോട് പറഞ്ഞു. യുവതിയുമായി തന്റെ വിവാഹം കഴിഞ്ഞിരുന്നുവെന്നും ഈയിടയായി തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഗൗരവിന്റെ മൊഴി.



'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗൗരവ് ശീതളിനെ ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് തുടര്‍ന്നപ്പോള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29-ന് പോലീസില്‍ പരാതി ലഭിച്ചു. പരാതിയില്‍ അറസ്റ്റ് ചെയ്ത ഗൗരവിനെ മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു'- മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അശുതോഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍, ഗൗരവുമായി ചേര്‍ന്ന് പോലീസുകാര്‍ ഉണ്ടാക്കിയ 'ഉടമ്പടി' സ്വീകരിക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

Content Highlights: UP Man, Rejected, Throws Woman Off 3rd Floor, Escapes With Her Body


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented