വനിതാ കോണ്‍സ്റ്റബിളുമായുള്ള അടുപ്പം, സഹപ്രവര്‍ത്തകന്റെ കമന്റ്;തോക്കെടുത്ത് വെടിവച്ച് കോണ്‍സ്റ്റബിള്‍


'ഒരു പോലീസുകാരൻ  സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ആക്ഷേപകരമോ നിയമവിരുദ്ധമോ ആയ ഒന്നുമില്ല' - എസ്.എസ്.പി.

പ്രതീകാത്മകചിത്രം| Photo: AP

ബറേലി: സഹപ്രവർത്തകനുമായുള്ള തർക്കത്തെത്തുടർന്ന് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ തോക്കെടുത്ത് വെടിയുതിർത്തു. ഉത്തർപ്രദേശിലെ ബറേലിയിലെ ബഹേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അവിടെത്തന്നെയുള്ള വനിതാ കോണ്‍സ്റ്റബിളുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി സഹപ്രവർത്തകൻ പറഞ്ഞ അഭിപ്രായങ്ങളാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്.

കോൺസ്റ്റബിൾ മോനു കുമാറാണ് സർവീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. എന്നാൽ ഇയാൾ ആരെയും ലക്ഷ്യം വെച്ചായിരുന്നില്ല വെടിയുതിർത്തതെന്നും തന്റെ രോഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും അഞ്ച് പേരെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

ഒരു പോലീസുകാരൻ സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ആക്ഷേപകരമോ നിയമവിരുദ്ധമോ ആയ ഒന്നുമില്ല. അശ്രദ്ധയ്ക്കും അച്ചടക്കത്തിന്റെ പേരിലുമാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. എസ്.എസ്.പി. സത്യാർത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു.

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ നിന്നുള്ള പോലീസ് കോൺസ്റ്റബിളാണ് മോനുകുമാർ. 2019മുതൽ ഇദ്ദേഹം ബഹേരി പോലീസ് സ്റ്റേഷനിൽ സേവനം ചെയ്തു വരികയായിരുന്നു. മുമ്പ് തന്നെ പരിചയത്തിലുള്ള വനിതാ കോൺസ്റ്റബിളുമായി മോനുകുമാറിന് അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇരുവരും ഒരേ സ്റ്റേഷനിൽ സേവനത്തിനെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി മോനു കുമാറിന്റെ സഹപ്രവർത്തകനായ യോഗേഷ് ചാഹൽ ഇവരുടെ ബന്ധത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തുകയായിരുന്നു. നേരത്തേയും ഇത്തരത്തിൽ മോനുകുമാറിനെതിരെ പരാമർശങ്ങൾ നടത്തിയിരുന്നെങ്കിലും തിങ്കളാഴ്ച രാത്രിയിലെ പരാമർശങ്ങൾ വലിയ തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് രോഷാകുലനായ മോനുകുമാർ സ്റ്റേഷനിൽ തോക്കുകൾ സൂക്ഷിക്കുന്നിടത്ത് നിന്ന് തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: UP cop fires gun inside station over colleague's remark on his relationship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented